• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Saturday, 17 October 2015

Posted by Aami
No comments | 00:28

അയാള് അവിടെ എത്തിയിട്ട് അധിക ദിവസങ്ങള് ആയിരുന്നില്ല ,
ഒന്നിനും കുറവില്ലാത്ത ഒരിടം ,പക്ഷെ എന്തോ ഒന്ന് കുറവ്,
അവളുടെ സാന്നിധ്യം, അതെ..
അയാൾക്ക്‌ വല്ലത വീർപ്പുമുട്ടൽ ആയിരുന്നു .

അങ്ങിനെ അയ്യാൾ അവളുടെ കാര്യത്തിനായി ഒരുവനെ കണ്ടെത്തി,
അവനോടു അയാള്  അവളെ  പറ്റി  പറഞ്ഞു .
അവൻ അവളുടെ കാര്യം ഏ റ്റു .

നാളെ  തന്നെ വേണം , ശരി. ശരി.  അവൻ നടന്നു നീങ്ങി .

രാവിലെ ചാറ്റൽ മഴ കണ്ടു കയ്യിൽ ഒരു കപ്പു കാപ്പിയുമായി അയാള് വരാന്ത യിൽ അവളുടെ വരവ് പ്രതീക്ഷിച്ചി രിക്കയാണ്.  ക്ഷമ വല്ലാതെ നശിച്ചു. കാപ്പി തണുത്ത് മരവിച്ചു.

അവൻ അവളെയും കൊണ്ടെത്താൻ വൈകും തോറും  അയാള്‍  കൂടുതല്‍ അക്ഷമനായി.
ഇന്നലെ വരെ തണുത്ത  പ്രഭാതത്തിൽ ഒരുകയ്യിൽ  കാപ്പി  കപ്പും മറുകയ്യിൽ   അവ ളും..  അങ്ങിനെ ആയിരുന്നു ശീലം ,ഇതിപ്പോൾ  കുറെ ദിവസങ്ങളായി
അവളുടെ മേനിയിലൂടെ കണ്ണോടിച്ചു ഇടയ്ക്കിടയ്ക്ക്  കാപ്പി  കപ്പിൽ മുത്തമിട്ടു .,

അവളെ മഴ നനയിച്ചു അലംകോലമാക്കി  ആവും അവൻ കൊണ്ട് വരിക. അവളാകെ നനഞ്ഞു കുതിര്‍ട്ടുണ്ടാവും.

ദൂരെ  അവന്‍റെ നിഴൽ. വരുന്നുണ്ട്.
ആശ്വാസം. അയാളുടെ നെടുവീര്‍പ്പിനു ഒരിത്തിരി  നീട്ടുണ്ടായിരുന്നു .

അവൻ  മുറ്റത്തെത്തി, ഹോ എത്തിയല്ലോ.
അയാളുടെ ദേഷ്യം കാണാതിരിക്കാൻ  അവളെ കയ്യില്‍ ഏല്‍പ്പിച്ചു മുഖത്തെക്ക്  നോക്കാതെ തിരിഞ്ഞു നടന്നു.

ആവേശത്തോടെ  അവളെ വാരിയെടുത്തു അയാള്‍.

അവൾ  ആരെന്നല്ലേ ഇനി അറിയേണ്ടു?
 അവൾ അവൾ അന്നത്തെ മനോരമ  ദിന പത്രമായിരുന്നു.

0 comments:

Post a Comment