കടുത്ത വെയിലിൽ,
നീ വരില്ല എന്നറിയാമായിരുന്നിട്ടും
എന്റെ മുന്നില്‍ നീ വന്നെത്തുമെന്നു പ്രതീക്ഷിച്ചു ഞാൻ നടന്നത്.
തീമഞ്ഞനിറത്തിലെ വാകപ്പൂവഴക് നിറഞ്ഞ വഴികൾ എനിക്ക് പിന്നിൽ അന്യമാകുന്നത് അറിയാമായിരുന്നിട്ടും ഞാൻ വഴിക്കണ്ണുമായി നിന്നെ തിരഞ്ഞു.
പകരം നിസ്സംഗമായ ഒരു അവസ്ഥ .അതിപ്പോഴും തുടരുന്നു .....
എനിക്കറിയില്ല.
പ്രണയം, സ്നേഹം, ത്യാഗം ..
ഈ അവസ്ഥകളൊക്കെ ഞാൻ മറന്നു പോയോയെന്നും എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു .
ഇനി മറ്റൊരു നാൾ, കഥയിലെ രാജകുമാരനെ രാജകുമാരി കാത്തിരിക്കട്ടെ.
എവിടെയെങ്കിലും എന്നെങ്ങിലും കാൻവാസിലെ സുന്ദരൻ അതിൽ നി ന്നും ഇറങ്ങി വന്നു പ്രണയം പൊഴിക്കും എന്ന് കരുതാനാവുമോ?
പക്ഷെ, ഞാൻ മറക്കുവാൻ (കഴിയില്ല) തുടങ്ങുമ്പോൾ വീണ്ടും നിനയാത്ത നേരത്ത് നിന്‍റെ പിൻവിളി കേട്ടുവോ ?



0 comments:
Post a Comment