• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Sunday, 9 January 2022

Posted by Aami
No comments | 08:58

 സൂർ..... 

നിനക്കിഷ്ട്ടമില്ലാത്തൊരു വാക്കുണ്ടെന്റെ

          നിഘണ്ടുവിൽ  അതാണ്  "മൗനം

നിന്റെ മൗനം ഞാൻ കടമെടുക്കുന്നത്

         എന്റെ പ്രണയം നിന്റെമുന്നിൽ

 തോൽക്കാതിരിക്കാൻ വേണ്ടി മാത്രം!

മൗനം കടം കൊണ്ടാണ് പ്രണയത്തിനു

                  വളമിട്ടത്......

        ഗണം  തിരിച്ചു  നോക്കിയാൽ

      ഞാനൊരു പട്ടമായിരുന്നു

             നീയൊരു നൂലിഴയും,

അറിയാമെനിക്ക് , നീയൊരു നാൾ

    നൂലിഴയെ കെട്ടുപൊട്ടിച്ചു വിടുമെന്ന്.

പിന്നെ മറ്റേ അറ്റം  പട്ടത്തിന്റെ 

        നിലയെന്തെനും, മനസ്സ് -

ഒരു നൂല് പൊട്ടിയ പട്ടം തന്നെ .

കനത്ത മഴയിൽ  നനയണം നിനക്ക്

പക്ഷേ പ്രളയം എന്തിനു?

കടുത്ത വെയിൽ  ഏൽക്കാൻ വയ്യ

പക്ഷേ,കുടയെന്തേ  ചൂടാത്തു ?

ജാലക വാതിൽ തഴുതിടുന്നു നീ,

 തണുത്ത കാറ്റ് എങ്ങിനെ- ചാരത്തണയുവത്...?

കോടമഞ്ഞ് പെയ്യുന്നുണ്ട് .. ദൂരെ

പക്ഷേ... നിന്റെ കാഴ്ചകൾ അവ്യക്തമാണ്!






  

0 comments:

Post a Comment