• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Monday, 3 January 2022

Posted by Aami
No comments | 21:24

 നീയേതോ  പൊള്ളിയുരുകുന്ന -

വേനൽ ചൂടിന്റെ ഒരിത്തിരി കണമായിരുന്നു

ഈ വരികൾ നിറയുന്നത്, നിന്റെ

കണ്ണുകൾ തുളുമ്പുമ്പോഴാണ്

വരികൾ വിരഹത്താൽ മുറിവേറ്റിട്ടുണ്ട്

കാത്തിരിപ്പിന്റെ തിരയിളക്കങ്ങൾ

തീർത്ത ഇടനാഴിയിൽ

പ്രതീക്ഷകൾ വിഫലമാക്കപെടാവുന്ന

നനഞ്ഞ പകലിരവുകൾ,

പെയ്തൊഴിഞ്ഞ പ്രതീക്ഷകളിൽ

ഒരുകണ്ണീർ മുത്തു ബാക്കി -

വെക്കപ്പെടുന്നുണ്ട്, അത്‌ -

നിനക്ക് മാത്രം സ്വന്തം.

ഇനി, നിനക്കായി എഴുതാൻ

വരികൾ നിറച്ച മനസ്സ്

നിനക്കായി തുളുമ്പുന്ന മിഴികൾ

നിനക്കായി വാചാലമാകുന്ന മൗനം

നിന്റെ കവിളുകളിൽ ഒഴുകിയിറങ്ങുന്ന

മഴത്തുള്ളിയിൽ നിന്റെ -

ഭാവനയിലെ മൗനത്തിന്റെ

ഏടുകൾ അടുക്കി വെച്ചിട്ടുണ്ട്!



0 comments:

Post a Comment