സൂർ....
ഞാൻ ഈ ജനാലക്കരികിൽ ആണ്,
വീശിയെത്തുന്ന ഇളം കാറ്റിൽ എന്നെ പൊതിഞ്ഞു ഒരു നേർത്ത ഗന്ധം ഉണ്ട്....
അത് നീയാവാം..?
ഞാൻ പ്രണയത്തെ ഒരു
പെരുമഴകാലമായും,
മൗനത്തെ ഒരു നീണ്ട വേനലായും സങ്കല്പിച്ചു...........
ഇനിയുമൊരു മഴക്കാലം
മനസ്സിൽ പെയ്തിറങ്ങാതിരിക്കട്ടെ,
എന്നോ നനഞ്ഞു കുതിർന്ന മഴയിൽ
ഒരു ചെറു കുളിർ ബാക്കിയാവുന്നു,
മുകിലായ് അലഞ്ഞു തിരിയുന്ന
മനസ്സുമായി.........
സ്വപ്നങ്ങളൊക്കെ മഴ നനഞ്ഞ മൺകൂനപോലെചിതറി തെറിച്ച്.......
ചില്ലയിൽ നിന്നും താഴെ പതിച്ച
നീഡ ഹൃദയത്തിനൊപ്പം....
നീ തീർക്കുന്ന മൗനത്തിന്റെ
നൊമ്പരപ്പാടിൽ....,..
നിന്റെ നിശ്വാസത്തിന്റെ
താളം മുറുകിയ ഊഷരമായ
കാറ്റ് ചുണ്ടിൽ നീറിപുകയുമ്പോൾ,
ഒരു കുളിരായ് നിന്നിലേക്കിറങ്ങണം.
നഷ്ട്ടപ്പെടലുകളും, വീണ്ടെടുക്കലുകളും
തുടർകഥയാവുന്നു......,...
നീലരാവിൽ നിന്റെപ്രണയം
എന്റെ മിഴികളിലേക്കുറ്റു നോക്കാറുണ്ട്
നനുത്ത ഓർമ്മകളിൽ ഒരു
സ്വപ്നം നെയ്തെടുക്കാറുമുണ്ട്
ആത്മാവിന്റെ മുറിപ്പാടിൽ
നിന്റെ ചുടുനിശ്വാസമാണ്
ചാലിച്ചെഴുതുന്നത്....
നിന്റെ പ്രണയത്തിന്റെ ചൂടിൽ...
മഴയുടെ തണുപ്പിൽ
സ്പന്ദനം അറിയാത്ത
എന്റെ വിരലുകൾ..........
നീ ഒരിക്കൽ മുകിലായ്
അലയും എന്നേ തേടി..
നീ..... നീലാകാശം പോലെ
ചില നേരം തെളിഞ്ഞും,
ചില നേരം ആകാശ നീലിമപോലെയും,
ചില നേരം കാർമേഘങ്ങൾ
ഇരുണ്ടു കൂടി പ്രഷുബ്ധമായും
നഷ്ട്ടമാകുന്ന നീ എന്ന സത്യം,
ഇനി മനസ്സൊന്നു തണുക്കാൻ
ഒരു നാൾ നീ മഴയായ് പെയ്തിറങ്ങണം.
പ്രണയത്തിന്റെ ചില്ല കരിഞ്ഞു -
തുടങ്ങുന്നു.......
മൗനത്തിന്റെ വേനലിൽ........
എനിക്കായൊരു ചിതയൊരുക്കുവാൻ
ഇനി നീയാ ചില്ല മുറിച്ചു വെക്കണം
നിന്റെ ആത്മാവിൽ,
മൗനത്തിന്റെ തപം കൊണ്ടത്
കരിഞ്ഞുണങ്ങട്ടെ....,........
എന്റെ ചിത കത്തിയമരട്ടെ..,!!!!



0 comments:
Post a Comment