• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Wednesday, 16 March 2022

Posted by Aami
No comments | 02:06

സൂർ..........

ഈ പേരും ഇതിലെ എഴുത്തുമായി എന്തെങ്കിലും സാമ്യം ഉണ്ടോ എന്നറിയില്ല.

ഇതിൽ ആർക്ക്കും നാമമില്ല, പക്ഷേ  പറഞ്ഞു വരുമ്പോൾ ഇതു ചിലപ്പോൾ ഞാനായി മാറിയേക്കാം അത്രേം  അറിയാം

കോളേജ് പഠന കാലം പേര്   ചോദിച്ചാൽ അനാമിക എന്നു പറയുമായിരുന്നു,

പറഞ്ഞു പറഞ്ഞു പേരങ്ങിനേ ആയി പോയി, പിന്നെ അതു മാറ്റാനും പോയില്ല.

ഇനി പറയാനുള്ളത്........

കോളേജ് ഇടനാഴി അവസാനിക്കുന്ന  "

" എൽ " ഷേപ്പ് എന്ന ഓമന പേരിൽ അറിയപ്പെടുന്ന     ലവേർസ് കോർണർ    

കുറെ ദിവസമായി ഓർമ്മകൾ അവിടെ ചുറ്റി തിരിയാൻ തുടങ്ങീട്ട്.

രാത്രി ഏറെ നേരമാകുന്നു, ഓർമ്മ പുസ്തകം നിവർത്തു നോക്കുമ്പോൾ എത്ര പരിചിത മുഖങ്ങളും അവ്യക്തമായി  മാത്രേ തെളിയുന്നുള്ളു.

ആരെ പറ്റിയാവണം ആദ്യ എഴുതുക, അറിയില്ല, എന്നാലും ചിലത് ഓർമയിൽ തങ്ങിനിൽപ്പുണ്ട്.

 "എൽ" ഷേപ്പിൽ പല പ്രണയങ്ങളും തളിർക്കുകയും, കൊഴിയുകയും  ചെയ്തിട്ടുണ്ട്, ചിലത് ഓർമ്മയിൽ നിന്നും  ഓർത്തെടുക്കുകയാണ്.

എനിക്ക് പ്രണയം ഇല്ലായിരുന്നു എന്നു പറഞ്ഞാൽ കളവാകും, അതു പക്ഷേ   നാലു  കണ്ണുകളിൽ മാത്രം നിറഞ്ഞതായ കൊണ്ടു ആരും അറിഞ്ഞില്ല.

ഇനി ഒരു തീവ്രമായ പ്രണയത്തെ ഓർത്തെടുക്കുകയാണ്...

പ്രണയത്തിന്റെ തീവ്രമായ ഭാവങ്ങളിൽ നിറയുന്നവർ ദൂരെ ദൂരെ  ആയിരുന്നില്ല.   കണ്ണിലെ  കഥകളും  കരളിലെ കനവുകളും എല്ലാ ദിവസ്സവും കൈമാറി.

ഓരോ പുൽക്കൊടിയും അവരുടെ പ്രണയത്തിനു സാക്ഷി ആയിരുന്നു.

അയാളുടെ ലോകം  അവളും അവളുടെ ലോകം അയാളും മാത്രമായിരുന്നു പ്രണയത്തിന്റെ  മൂർത്ത ഭാവങ്ങൾ അവരായിരുന്നുവോ..?  ആയിരിക്കാം!

കാമ്പസിനു മുന്നിലെ നീളൻ പ്രതിമയ്ക്കും, അതിൽ നിരന്തരം കാഷ്ട്ടിക്കുന്ന കാക്കകൾക്ക് പോലും അറിയാവുന്ന പ്രണയം.

"L"ഷേപ്പിൽ പലപ്പോഴും അവളെ ഭിത്തിയോട് ചേർത്ത് അയാൾ അവളുടെ ചുമലുകൾക്കു സമാന്തരം കൈകൾ ഭിത്തിയിൽ ചേർത്ത് അവൾക്ക് ചുറ്റും അവനാൽ ഒരു വേലിക്കെട്ടു തീർത്തു  കണ്ണിന്റെ ആഴങ്ങളിലേക്ക്  നീന്തി  തുടിച്ചിരുന്ന നേരങ്ങൾ. ചുറ്റിനും എന്തു നടന്നാലും അവർ അറിയുമായിരുന്നില്ല.

അവളായിരുന്നു ആദ്യമായി  പെണ്ണിന്റെ ചിന്തകളും, കാമനകളും അവനു പറഞ്ഞുകൊടുത്തത്.

   പാന്റീസിന്റെയും ബ്രായുടെയും നിറം പിങ്ക് ആണെന്ന് അയാൾക്ക്‌  കാണിച്ചു കൊടുത്തതും  ഒരുച്ച നേരം ആളൊഴിഞ്ഞ കോണിലെ   മര ത്തണലിൽ  ഒരുമിച്ചിരുന്ന നേരത്തായിരുന്നു. അയാൾ ആദ്യമായി  ഒരു പെൺ ശരീരത്തിൽ ഇന്നറുകൾ  ഇഴ ചേർന്ന് കിടന്നതു അവളിലൂടെ യാവണം കണ്ടിട്ടുള്ളത്.

ഒരിക്കൽ അവൾ കാതിൽ പറഞ്ഞു, നിന്നെ തേടിയാണ് എന്റെ കണ്ണുകൾ  കുഴഞ്ഞത്.

പറഞ്ഞു പറഞ്ഞു പഴകിയ കഥപോലെ, നീല ജലരേഖ പോലെ... നിന്നെ ഞാൻ ഒരു മൺ കൂനയിലെ തണുപ്പിൽ ഒളിപ്പിക്കുമെന്നും എന്റെയും നിന്റെയും ശ്വാസത്തെ ഒന്നാക്കി മാറ്റുമെന്നും..

ലൈബ്രറി യുടെ ഇരുണ്ട കോണിൽ  അയാകും അവളും കണ്ണുകളിൽ നോക്കി 

കവിതകളുടെ ആഴങ്ങൾ  തേടി.   ആരും കാണാതെ ടേബിളിനടിയിലൂടെ  കാൽ വിരലുകൾ എപ്പോഴൊക്കെയോ കുസൃതി കാട്ടി.

പിന്നീപ്പോഴോ അവൾ അയാളിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി നടന്നു.

കാരണം തിരഞ്ഞു ആയാളും.

ഉറക്കമില്ലാത്ത രാത്രികൾ, പുറത്തു നിലാവ് പരന്നൊഴുകുമ്പോഴും അയാൾക്ക്‌ കൂരിരുട്ടായിരുന്നു പുറത്തു. മഴപെയ്യുമ്പോൾ അയാൾ വല്ലാതെ ഒറ്റപെട്ടു, ആകാശം മഴയുമായി അയാളിലേക്ക് ഒരു തീക്കട്ടെ കണക്കെ വീഴുമെന്ന് ഭയന്നു.

മുറിയിൽ തളം കെട്ടിയ നിശ്ശബ്ദത  വല്ലാതെ വീർപ്പു മുട്ടിച്ചിരുന്നു.

പുറത്തു മഴ തോരാതെ പെയ്ത ഒരു രാത്രി അയാൾക്ക്‌ മറക്കാൻ പറ്റാതെയിരുന്നു.

അയാളെ അവൾ സ്വന്തമാക്കിയ ആ രാത്രി.

സ്വേദകണങ്ങൾ ഒട്ടിപിടിച്ചും ചുണ്ടുകൾ അവളിൽ മുദ്ര വെച്ചും, അവളുടെ അണി വയറിലെ സ്വർണ രോമ രാജികളിൽ ചുടു നിശ്വാസങ്ങൾ  ഉതിർത്തും, അവളുടെ മേൽചുണ്ടിലെ നനുത്ത രോമങ്ങളിൽ പറ്റിയ വിയർപ്പുത്തുള്ളികൾ  രുചിച്ചും..

ഇനി മറ്റൊരാൾ ഉണ്ടാവില്ല നീയല്ലാതെ എന്നു അവൾ ഉറപ്പ് പറഞ്ഞിട്ടും എന്താണ് ......?

"സൂർ.. കാടു കയറിയ ചിന്തകൾ.....ആണോ, എന്ന്‌ അറിയില്ല."

ഇല്ല ഇങ്ങിനെ ഒക്കെ ആയിരിക്കാം.... ഇല്ലേ?

ഇന്ന് അയാൾ വലിയ വിഷമത്തിൽ ആയിരിക്കാം, ഇല്ലെ ഒരു പക്ഷേ തിരക്കുകൾ ക്കിടയിൽ  എപ്പോഴൊക്കെയോ  അയാൾ അവളെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി അവൾക്കു തോന്നീരികാം,  പക്ഷേ ഒരു പ്രാവശ്യമെങ്കിലും അയാളെ,അവൾ കേൾക്കാൻ തയ്യാറായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിട്ടുണ്ടാവാം.

അല്ലെങ്കിൽ അവൾ  മറ്റൊരാളുടെ ഭാര്യയായി കുടുംബിനി ആയി കഴിയുന്നുണ്ടാവാം.

അയാളെ ഒരിക്കൾ പോലും  കാണരുതേ എന്നു മനസ്സിൽ  വിലപിക്കുന്നുണ്ടാവാം.

...….......................  ..................  ........................

ഇനി...

ഹൃദയം  സിനിമ കണ്ടപ്പോൾ  ( ഞാൻ കണ്ടില്ല )  ഹൃദയം നുറുങ്ങുന്ന ചിലർ ഉണ്ടാവില്ലേ,  ഉണ്ട്..ഉണ്ടാവണമല്ലോ...

ഒരു അനാമിക എങ്ങോ  പോയ്‌ മറഞ്ഞിട്ടുണ്ടാവാം. അവരിൽ ആരായിരിക്കും  പിൻ വിളിക്കു കാതോർക്കാതെ  പോയിട്ടുണ്ടാവുക?

ഇനി ഒരു പക്ഷേ അവൾ ആണെന്നിരിക്കെ, അയാൾടെ ഇപ്പോഴത്തെ അവസ്ഥ എന്താവും..?

അയ്യാൾടെ രാവുകൾക്കു  ഉറക്കം നഷ്ട്ടമായിട്ടുണ്ടാവാം, പതിയെ ഒരു നിരാശ  മനസിന്റെ  കോണിനെ കാർന്നു തിന്നുന്നുണ്ടാവാം, അതുമല്ലെങ്കിൽ ആരും കേൾക്കാതെ അമർത്തി പിടിച്ചു കരയുന്നുണ്ടാവാം, അതുമല്ലെങ്കിൽ ഏതെങ്കിലും ലഹരികൾക്ക് അടിമ പെടുന്നുണ്ടാവാം,

ഒരു തവണ ഞാൻ നിന്നെ ആഴത്തിലാണ് സ്നേഹിച്ചിരുന്നത്, നീ എന്റെ ഉള്ളിൽ ഇപ്പോഴും  സ്പന്ദിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നു  വിളിച്ചു പറയണം  എന്നുണ്ടാവാം...

നിയെന്നെ ഒരു വാല്മീകത്തിൽ ഒളിപ്പിച്ചിട്ടോ

നിന്റെ സ്നേഹത്തിന്റെ തീഷ്ണമായ  തടവറയിൽ നിന്റെ നീർ മാതള  തണലിൽ,

നിന്റെ കാട്ടു പുന്നാഗങ്ങളുടെ  രുചിയറിഞ്ഞു, നിന്റെ ഗുൽമോഹറുകൾ ചുവന്ന  പൂക്കൾ പൊഴിച്ചു എന്നേ ഉന്മത്തനാക്കുന്ന രാത്രികളിൽ , നറു നിലാവിന്റെ  തരളിതമായ  യാമങ്ങളിൽ നിന്നോട്   ചേർന്നുറങ്ങാൻ  ഞാൻ ഇന്നും കാത്തിരിക്കുന്നു.... ഇങ്ങിനെ അവളോടൊന്നു പറയാൻ  കൊതിക്കുന്നൊരു മനസ്‌ ഉണ്ടായിരിക്കാം,

പക്ഷേ അവൾ തിരക്കുകൾക്കിടയിൽ  അലിഞ്ഞു ചേർന്ന് അയാളെ ഗൗനിക്കാതെ പോകുന്നുണ്ടാവുമോ?

ഒരു പക്ഷേ അവൾ ജോലി തിരക്കിലോ , അല്ലെങ്കിൽ പഠന  കാര്യങ്ങളിലോ വ്യാപ്റിത  ആവാം, എന്നാലും ഒരു തവണ അയാളുടെ മനസ്‌  കേൾക്കുമോ എന്നു ആരു ചോദിക്കും?

കാമുകന്മാർ കാമുകിമാരെ ഉപേക്ഷിച്ചു പോകുന്നു, എന്നാൽ എല്ലാം മറന്നു സ്നേഹിച്ച  ഒരുവൾ   പ്രേമ ഭാജനത്തിനെ ഉപേക്ഷിക്കുമോ?

അങ്ങിനെ ആണെങ്കിൽ അവൾക്കു അവനൊപ്പം രമിച്ചു കഴിഞ്ഞപ്പോൾ മടുത്തു കാണുമായിരിക്കുമോ? അല്ലെങ്കിൽ അവനെക്കാൾ  നല്ലാതെന്നു തോന്നിയ മറ്റൊരാളെ അവൾ തിരഞ്ഞെടുത്തിട്ടുണ്ടാവും, അതുമല്ലെങ്കിൽ അവൻ എന്നും സംശയത്തിന്റെ നിഴലിൽ  ആയിരിക്കും, അല്ലെങ്കിൽ അവനെ അവൾ വിശ്വസിക്കുന്നില്ല  എന്നായിരിക്കുമോ, അല്ലെങ്കിൽ അവൾ പോസ്സസ്സീവ് ആവുമോ, അവൾക്കു സ്പർദ്ധ യാണോ,

ഇനി ഒന്നു കൂടി കടന്ന്‌ ചിന്തിച്ചാൽ ഇനി അവൾ ഒരു നിംഫോമാനിയാക്ക്  "ആണോ, ശോ.... വേണ്ടാ അങ്ങിനെ ഒന്നും ആവില്ലെന്നേ.

ഒരു തവണ അയാൾക്ക്‌ പറയാനുള്ളത്  കേൾക്കുകുട്ടി  എന്നു പറയാമായിരുന്നു,

ആരോട്....??

അനാമികയോട്....

ഞാൻ നിന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നു

പേരില്ലാത്ത ഒരാൾക്ക്  പേരില്ലാത്ത നിന്നോട്  ഒരു വാക്ക് പറയുവാൻ ഉണ്ടായിരുന്നു..

നീ ഒഴിഞ്ഞു മാറി നടക്കുന്നതിനു ഒരു കാരണം, അതു നീ പറയണം, അവന്റെ സ്നേഹത്തിനു പുൽകൊടിയുടെ വില എങ്കിലും നീ കല്പിച്ചിട്ടുണ്ടായിരുന്നോ..?

നീ കാണാതെ പോകുന്ന, നിന്നെ സ്നേഹിച്ചിരുന്ന, എപ്പോഴൊക്കെയോ തിരക്കുകൾക്കിടയിൽ  നിന്റടുത്തു എത്താൻ പറ്റാതെ പോയപ്പോൾ ഒക്കെ മാറ്റാരെയോ തേടി പോയിന്നു നിനച്ചു നീ വഴിയരികിൽ  കളഞ്ഞ സ്നേഹം എന്നെങ്കിലും തിരിച്ചറിയുമോ,.....? അറിയാൻ ശ്രമിക്കണം ഒരു തവണ എങ്കിലും.  

ഹൃദയം കണ്ടു കരഞ്ഞിട്ടു എന്തു കാര്യം!

അപശപ്തമായ  നേരത്തു തുടങ്ങിയ എഴുത്തായിരുന്നു,

ഇനി ഞാൻ അനാമിക ആണെന്നിരിക്കട്ടെ

നിന്റെ നെഞ്ചിൽ മറ്റൊരു പെൺ മണം ഉണ്ടെങ്കിൽ ഞാനറിയും, നിന്റെ ഷർട്ടിൽ കളഞ്ഞു  പോയ ബട്ടൺ  മറ്റൊരുവൾ തു ന്നി പിടിപ്പിച്ചാലും, നിന്റെ കാമനകൾ കുറ ഞ്ഞു പോയാലും  അതിന്റെ പൊരുൾ അറിയണം, നിന്റെ കാമം  എനിക്കിനി വേണ്ടാ, നീ സ്വയം ഭോഗം ചെയ്തോ, അതുമല്ലെങ്കിൽ ഏറ്റവും നീചമായി "dildo"വാങ്ങിത്തരാം എന്നു പറയുമ്പോഴും

 എനിക്കിനി   നിന്നെ വേണ്ടാ  എന്ന ധ്വനിയുണ്ടതിൽ.

ഒരിക്കലും നിഷേധിക്കുന്നതിനെ തിരഞ്ഞുപോകാത്ത ഒരുവളായി , എന്റെ കാമത്തെ ഉള്ളിൽ ഒതുക്കി, ഫെമിനിസവും, ഫിലോസഫിയും  പറയാതെ........  

കുടുംബിനി, കുല സ്ത്രീ എന്നൊക്കെ മുദ്രകൾ  കളിയാക്കലുകളുടേതാണെന്നു അറിയുമെങ്കിലും നിശബ്ദതയോടെ നിലകൊള്ളുന്നു," ഈ  കുതിര ശക്തി " നീട്ടി കൊണ്ടു പോകാൻ  വയാഗ്രക്കും പരിധി ഉണ്ടെന്നു തിരിച്ചറിയാൻ  വലിയ താമസം കാണില്ല,, അന്നും അനാമിക അഗ്നി 

 പുത്രിയായി നിലകൊള്ള ണെന്ന് ചിന്തിക്കുന്നുണ്ടാവണം.

എല്ലാവരും ജനൽ കാഴ്ചകൾ  ഒരുപോലെ കാണുന്നു, പക്ഷേ കാഴ്ച പ്പാടുകൾ വ്യത്യ സ്ഥമാണ്, കാണുന്ന രീതിയും അനാമികയുടെ കാഴ്ചപ്പാടിൽ തളർച്ചയുടെ, പരാജയങ്ങളുടെ നുറുങ്ങുകൾ തളർന്നുറങ്ങുന്നുണ്ട്‌.

സ്വപ്നങ്ങളെ ഉള്ളിൽ ഉറക്കി ഒരു നീണ്ട യാത്ര  ഇനി എന്നാവും എന്നറിയാതെ...

കാണാമറയത്തെ സൂർ  എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിൽ...... നീണ്ടു പോകുന്ന കാത്തിരുപ്പുമായി..........!






 




























0 comments:

Post a Comment