എടോ........ എന്നുള്ള
ഒരു വിളിക്കു കാതോർത്ത
രാത്രികൾ .....
പോട്ടെന്നു സ്വാന്തനം ഓതുന്ന
വാക്കുകൾ...,....
ഞാനില്ലേ നിന്റെ ഒപ്പം എന്നുള്ള
ആശ്വസിപ്പിക്കലുകൾ...
കുളിർ നെറ്റിയിൽ ഒരു ചുംബന നനവ്
വിഷയത്തിൽ നിന്നും -
വഴുതി പോകുന്ന വഴക്കുകൾ
ക്ഷമിക്കെന്നു പറയാനുള്ള
മനസില്ലായ്മ...
അങ്ങോട്ടും -ഇങ്ങോട്ടും
ഇനി ഇങ്ങിനെ ഉണ്ടാവില്ലെന്ന
"ആവർത്തനങ്ങൾ "
വിരസമായ പകലുകൾ
രാത്രികൾ ......
ഒടുവിൽ നിശബ്ദതയും മൗനവും
കൈ ചേർക്കും നാളുകൾ
നീണ്ടു പോകും
നിന്നിലേക്ക് എന്നിൽ
നിന്നുമുള്ള ദൂരം
ഒരു കുഞ്ഞുമഴ പെയ്ത്തിൽ
നിറഞ്ഞ ഇടവഴിപോലെ...
മിഴികൾ നിറഞ്ഞൊഴുകും
ഞാൻ എവിടെയും
തോറ്റു തരികേയില്ലെന്ന
സ്പർധ വളർന്നു നിൽക്കുകയാണ്
ആകാശത്തോളം.
നീ എന്റെ മാത്രം എന്ന
പോസ്സസ്സീവ് ചിന്തയും
എന്നാലും പോട്ടെ സരമില്ലെന്നേ....
എന്നു പറയാനുള്ള താമസവും
പിണക്കം നടിക്കുമെങ്കിലും
അതു വെറും നാട്യം എന്നു
എനിക്കും നിനക്കും അറിയാമെങ്കിലും
തോൽക്കാൻ മനസ് കാണിക്കില്ല
എന്തെന്നാൽ നീയും ഞാനും,
ഈഗോയ്ക്ക് പിറന്ന മക്കൾ അല്ലേ...?
Published manorama



0 comments:
Post a Comment