നീ ഇരുട്ടിലന്യമായ
നിഴലാണെനിക്ക്,
നിന്റെ മുന്നിൽ
തുറന്നിരിക്കുന്ന
നിറം മങ്ങിയ -
പുസ്തകത്താൾ
നീയടച്ചു വെച്ചാലും
ഞാനെന്ന ഏട്
തുറന്നിരിക്കും
നിന്റെ മനസ്സിൽ.
ഉള്ളിലെ മുറിവുകൾ
ഉണങ്ങാതെ ശേഷിക്കുന്നു
മുറിവിലേക്ക് തേച്ചു
പുരട്ടാൻ നീയെന്ന
സ്വാന്തനം ഇല്ലെന്നറിവിൽ.
ഇന്നലകളെ മറന്നു തുടങ്ങി
ഇന്നിനെ വ്രണപ്പെടുത്തി
നീ പോകുമ്പോൾ
പ്രണയമെന്ന പാഴ് വാക്കിലൂടെ
ഒലിച്ചിറങ്ങി പോകുന്നതൊക്കെ
നിന്റെ മാത്രം
ഓർമ്മകളാണ്.
ഹൃദയം തുരന്നിട്ടാണ് നീ
പ്രണയത്തിന്റെ വിത്തുകൾ
പാകിയത്..
നിന്റെ ചുവന്ന ചോരയാണ്
അതിന്റെ തടത്തിൽ
നനവ് പടർത്തിയത്
അവിടെയാണ്
പ്രണയത്തിന്റെ
ആദ്യ മൊട്ടു വിരിഞ്ഞത്
നീ തന്നെയാണത്
നുള്ളിയെറിയുന്നതും.



0 comments:
Post a Comment