പുറത്തു വെയിൽ തിളച്ചു പൊങ്ങുന്നുണ്ട്, കാറിലെ ശീതളിമയിൽ ഞാൻ അതറിഞ്ഞില്ല.
തിരികെ വരും വഴി ഒരു ബുക്ക് സ്റ്റാളിൽ കയറി.
ഒരു ലെഡ് പെൻസിൽ. വാങ്ങണം.
കടയിലെ ആൾ പെൻസിൽ തിരയും നേരം മുന്നിലെ ബുക്ക് റാക്കിൽ അടുക്കിയ പുസ്തകങ്ങൾ വെറുതെ മറിച്ചു നോക്കി.. മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്തകഥകൾ , വെറുതെ പേജ് കൾ മരിച്ചു നോക്കി , ഇതിനിടയിൽ കടയിലെ ആൾ ലെഡ് പെൻസിലുമായി എത്തി. എങ്കിലും അയാൾ ഞാൻ പുസ്തകം നോക്കിക്കൊണ്ട് നിന്നതിനാൽ ആവണം, മിണ്ടാതെ നില്ക്കുന്നു.
എത്ര ആയി? മുപ്പതു രൂപ.
ഞാൻ പൈസ കൊടുത്തു .
പുസ്തകം വേണ്ടേ ? കടക്കരാന്റെ ചോദ്യം.
എത്ര രൂപയാണു ...? 25 രൂപ.
ഞാൻ ബാഗിൽ നോക്കി. അവശേഷിക്കുന്നത് 30 രൂപ.
ഇപ്പോൾ വേണ്ട.
തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു. ഡ്രൈവർ മൊബൈൽ ചാർജ് ചെയ്യാൻ 30 രൂപ ചോദിച്ചിരുന്നു . അത് കൊടുക്കാമെന്നു ഞാൻ പറഞ്ഞതാണ്. അതെടുത്തെങ്ങനെ പുസ്തകത്തിന് കൊടുക്കും? പുസ്തകം വേണ്ടെന് വച്ചതിന്റെ കാരണം
അയാളോട് പറയേണ്ടല്ലോ.
ഡ്രൈവർ കാർ തിരിക്കാനായി മുന്നോട്ടു പോയി.
ഞാൻ ഫുട്പാത്തിലെ വെയിൽ ഒട്ടും കളയാതെ എന്റെ ശിരസിലേറ്റി നില്ക്കയാണ്.
കുറ്റിം പിഴുതു ഇറങ്ങിക്കോളും, കാറിൽ ഒക്കെയാണ് വരവ് , 20 രൂപയുടെ പുസ്തകം വാങ്ങാൻ കൈയിൽ കാശില്ല. കടക്കരന്റെ ആത്മഗതം ഞാൻ ഊഹിച്ചു.
അയാള്‍ക്കറിയില്ലല്ലോ സൂർ എന്റെ അവസ്ഥ



0 comments:
Post a Comment