ഇന്ന് ...... പ്രധാന പെട്ട ഒരു ദിവസം ആയിരുന്നു .
ഞാൻ മറന്നതും ,നീ എന്നെ ഓർമ്മ പെടുത്തിയിരുന്നതുമായ ദിവസം.
എങ്കിലും സൂർ, നീ മറന്നുപൊകുമെന്നു ഞാൻ കരുതിയതെയില്ല.
ഞാൻ നിന്റെ വിളിക്കായി കാതോർത്തു.
നിന്റെ മെയിൽ ഉണ്ടെന്നു കരുതി പലതവണ കമ്പ്യൂട്ടറിൽ പരതി.
വിഫലമായ തിരചിലുകൾക്കൊടുവിൽ സന്ധ്യ മയങ്ങാൻ ഒരല്പനേരം ബാക്കി നിന്നപ്പോൾ ഞാൻ നിന്നെ വിളിച്ചിരുന്നു . അപ്പോഴും "നീ" എന്നെ ഇന്നത്തെ ദിവസം ഒർമ പെടുത്തുമെന്ന് ഞാൻ നിനച്ചു . വെറുതെ ......
നീ വലിയ തിരക്കിലായിരുന്നു . മറവിയുടെ കാണാപ്പുറങ്ങളിലേക്ക് സ്വയം ഒഴുകി മറയുന്ന നിന്നെ
ഓർമ്മ കളുടെ വേലിക്കെട്ടുകൾക്കിപ്പുറത്തേക്ക് കൂട്ടെണ്ടെന്നു ഞാൻ കരുതി.
പകൽ എരിഞ്ഞടങ്ങാൻ ഇനി അധിക നേരമില്ല.
നീ നിന്റെ യാത്രക്കുള്ള തിരക്കിലാവും.
അതോ നിന്റെ യാത്ര തുടങ്ങിയോ ...................?



ഓർമകളുടെ വേലിക്കെട്ടുകൾക്ക് ഇപ്പുറം കൂട്ടേണ്ടെന്നു കരുതി...
ReplyDeleteഇഷ്ട്ടം ഈ വരികൾ