നിന്റെ പരാതികള്‍ തീര്‍ന്നോ ..........?
നിനക്കായി ഉള്ള കുറിപ്പുകള്‍ കിട്ടുന്നില്ലേ.......?
ഈ നിറ ചാര്‍ത്തുകള്‍ ,
നിന്റെ നെറ്റിയില്‍ തൊടുകുറി ആകുമോ............?
അറിയില്ല ....................,
മനസ്സില്‍ വിഷാദം നുരയാറില്ല
മിഴികളില്‍ മിഴി നീരും നിറയാറില്ല
നിനക്കൊരു പുതുവര്‍ഷം നേരാന്‍
ഞാന്‍ മറന്നിട്ടുമില്ല ,
പെയ്തൊഴിഞ്ഞ മേഘങ്ങള്‍ അങ്ങകലെയാണ്
പെയ്തിഴിയാത്ത മനസ്സു മാത്രമിനി ബാക്കി
അലകള്‍ ഒഴിഞ്ഞ കടലിലെ
കടലാസു തോണിയെങ്കിലും
കരയറിയാതെ ഉഴലുന്നു ...................
...............................................................................



സൂറിന്റെ പരാതികൾ തീരാതിരിക്കട്ടെ...!
ReplyDeleteഈ അക്ഷരങ്ങൾ മരിക്കാതിരിക്കാൻ...
ഇഷ്ട്ടം...,