• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Monday, 15 November 2021

Posted by Aami
1 comment | 05:00


നിന്റെ സുതാര്യത  എത്രെ?

അവൾ തന്നോട്  ചോദിക്കാറുണ്ട്,

കുളികഴിഞ്ഞു ഈറൻ തനുവിലേക്കു

 ഒരു നേർത്ത കഞ്ചുകം

ചുറ്റി മുറിയിലെ നില

കണ്ണാടി മുൻപിലായ്

മുടിയിലെ രാമച്ച നറുമണം

മേലാകെ കസ്തൂരിമഞ്ഞൾ കാന്തി 

മുഖമാകെ രക്ത ചന്ദനചോപ്പിൽ

കുളിർ നെറ്റിയിൽ നേർത്ത

കളഭ ചാർത്തും...,

മഴവില്ലു തോൽക്കുന്ന പുരികക്കൊടി

താഴെ  മിഴിവേകുമീ  മാൻ പേട  കണ്ണിണകൾ.....

ചൊടികളിൽ  ചോര നിറമാർന്നും

കഴുത്തിനഴ കോലും എള്ളിൻ രൂപഭംഗി

നിശ്വാസത്തിന്റെ താളം -

തുടിക്കുമീ കുചകുംഭങ്ങളിൽ

അടിവയർ  തിരയിട്ട നീണ്ട 

രോമരാജി  പൊക്കിൾ ചുഴിമേലെ.,..

മുന്നിലെ കണ്ണാടിയിലെ

പ്രതിബിംബം മായ്ക്കുന്നു

നിന്റെ നിശ്വാസത്തിന്റെ

പുകമറ ചുരുളുകൾക്കപ്പുറം

അണിവയറിനെ  ചുറ്റി നിൻ കരവലയം

പലനാളിൽ നീ  ഓതിടുന്നു,

നീ വരുമെപ്പോൾ എന്മുന്നിൽ

വിവശയാം സാലഭഞ്ജികപോലെ........?


നിനക്കായി കാതോർക്കാറുണ്ട്

എന്തിനെന്നറിയാതെ...?

നീ പിൻ വിളിക്കു കാതോർക്കുന്നോ ഇപ്പോഴും......?

നീ മറന്നു  എന്ന് കരുതി...

നിന്റെ  വെളുത്ത മുടിയിഴകൾ

പ്രായമായില്ലേ  എന്ന  പരിവേദനം  എന്തിനു...?

നിന്റെ ഓരോ നിശ്വാസത്തിലും ഈ ഞാനുണ്ട്.....

നിന്റെ സാലഭഞ്ജികയായി  കൈയെത്തും ദൂരെ....!






1 comment: