രാവിന്റെ അന്ത്യത്തിൽ
നിദ്ര എന്നെ വിട്ടകന്നു,
ഒരു ഗാഡമായ ആലിംഗനത്തിൽ
അമർന്നിരിക്കയാണ്,
ആ ഗാഡതയുടെ അളവറിയില്ല,
നെഞ്ചിലാകെ ചൂടാണ്
ഏതു മാപിനി കൊണ്ടളക്കും..?
പനിയളക്കുന്ന,.,?
നിശ്വാസത്തിന്റെ ഗാഡതയെ
എന്തു അളവുകോലുകൊണ്ട് അളക്കും?
പുറത്തു മഴപെയ്തുണ്ട്.,
മഴമാപിനി കൊണ്ടളക്കുമോ ?
അപ്പോൾ,നിൻ ചുംബനത്തിൻ
ഗാഡതയുടെ അളവ് കോലെന്തു..?
ഇന്നലകളിൽ കിടക്ക -
ക്കിരുപുറവും പുറം തിരിഞ്ഞു-
റങ്ങിയവർ നമ്മൾ...
നിനക്കു നിന്റെ സ്വപ്നങ്ങൾ
എനിക്കെന്റെ 'പാഴ് ' ചിന്തകൾ
ഇന്ന് രാവിൽ പുറത്തെ
മഴ നനഞ്ഞ ഗുൽമോഹർ
ചെടിപോലെ നനഞ്ഞു
വിറച്ചു നിന്റെ ആലിംഗനത്തിൽ
അമർന്നു.....
വെള്ളി വരയിട്ട മുടിയിഴകൾ
കൈവിരൽ തുംബാൽ കോതി,
ചന്ദന മണമുള്ള കുളിർ നെറ്റിയിൽ
ചുണ്ടുകൾ ചേർത്ത്....
ദാവണി പ്രായത്തിൽ... എത്തിയോ
ഞാൻ വീണ്ടും....?
ഗർഭപാത്രം മരുഭൂമിയായിരുന്നു
ആർത്തവം വിരമിച്ചിരുന്നു....
പക്ഷേ..... ഇന്നിൽ
തിരണ്ടു കുളി എന്നിൽ മടങ്ങീരുന്നു
ഗർഭപാത്രത്തിൽ ജീവന്റെ തുടിപ്പുകൾ
ഉണർന്നു തുടങ്ങിരിക്കുന്നു...,..
പുലരാൻ ഒരൽപ്പം ബാക്കി
നിൽക്കേ, അലാറം ഓഫ്
ചെയ്തു വെറുതെ മച്ചിൽ
ഗൗളിയുടെ രോദനം കേട്ടു കിടന്നു
പിന്നെ.... എതിർ വശം
തിരിഞ്ഞു രേതസ് ഒട്ടി-
പിടിച്ച തുടകളുമായി നീയും
തളർന്ന മാറിടങ്ങളും,
അഴിഞ്ഞുലഞ്ഞ മുടി വാരി-
ക്കെട്ടിയീ ഞാനും.......!.
ഭൂമി ഊഷരമാണ്...
ഇന്നലേയും ഇന്നും നാളെയും...
വഴിപിരിയും നീയുമീ ഞാനും
യാത്ര പറയാതെ......
മൗനം വാചലമാണ്......
നിനക്കും എനിക്കുമിടയിൽ
കഥകൾ ഏറെ പറഞ്ഞു.
നിന്നെയും എന്നെയും
ജനിമൃതികൾ ക്കടുത്തു
നിർത്തുന്നതും ഈ മൗനമല്ലേ......?



0 comments:
Post a Comment