സൂർ.
ഓർമ്മകൾക്ക് ഒരു ശവമഞ്ചം
ആത്മാവിന്റെ ആട്ടു തൊട്ടിലിൽ
തീർത്തു ഇന്നീ രാവിൽ,
ഘടികാര മുന ഓടുകയാണ്
കാലത്തിന്റെ തോന്ന്യാസങ്ങൾക്ക്
കൂട്ടായി........
ഇന്നലകളിലെ ഓർമ്മകൾ
ചേക്കേറുന്ന വഴി -
യരികിലെ ഇരിപ്പിടങ്ങളിൽ
നാലുമണി കാറ്റ് വിഹ്വലതയോടെ
എന്റെ പ്രണയ സങ്കല്പങ്ങളെ നോക്കി
പരിഹസിച്ചു നിൽപ്പുണ്ട്
പാറാവുകാരെ പോലെ
തല കുനിച്ചു നിൽക്കുന്നുണ്ട്
മുഖം മൂടിയണിഞ്ഞ രൂപങ്ങൾ
അതിലൊന്ന് നിന്റെ മുഖമാണോ സൂർ....?
...,........ അതു നിന്റെ മുഖം ആണ് സൂർ.



0 comments:
Post a Comment