സൂർ........
നീ നിന്റെ ജാലകവാതിൽ
തഴുതിട്ടിരിക്കയാണോ..?
മനസ്സുരുകി ഒരു മഴ പെയ്യുന്നു ,
പ്രണയം കണ്ണീർതുള്ളിയായി
പെയ്തിറങ്ങുന്നുണ്ട്.....................,
നിന്റെ സ്വപ്നങ്ങൾക്ക് മീതേ.
നീ മറഞ്ഞിട്ടും മായാത്ത
നിന്റെ നേർത്ത ഗന്ധത്തിൽ
കനലുകളെരിഞ്ഞമർന്ന
പ്രാണന്റെ തുടിപ്പിൽ, നിന്റെ
നെഞ്ചിന്റെ നേർത്ത ചൂടിൽ
ഈ മഴ നനഞ്ഞു....... നീ..,.
ഒരിക്കലീ മഴ കുടക്കു താഴെ
നീ ഓടിയെത്തുന്ന നാളിനി
എന്നെക്കെന്നറിയാതെ,..........
മഴ നിറഞ്ഞു പെയ്തപ്പോൾ
സ്വപ്നങ്ങൾ വലകെട്ടി
മഴ ശമിച്ചപ്പോൾ മിഴികളിൽ നിന്നു നിന്നേ -
മഴയുടെ കനവ് അടർത്തിമാറ്റി....
ജനലഴികളിൽ തുളുമ്പാൻ
നിൽക്കുന്ന മഴത്തുള്ളികൾ
നിന്നേ നനയ്ക്കാനാണ്...
മഴ ബാക്കിയാക്കിയ നിന്റെ-
ഓർമ്മയുടെ ബാക്കി ചിത്രം പോലെ
മഴനൂൽ കനവു പാകിയ
മിഴിയോര കാഴ്ച കളിലൂടെ
മനസിലെ പ്രണയ മഴ മിഴി -
നീർ കവിഞ്ഞൊഴുകിയപ്പോഴും
അതിനെ മറച്ചതും ഈ മഴത്തുള്ളികളാണ്.
നിന്റെ നനുത്ത സ്പർശനങ്ങളും
നിന്റെ നിശ്വാസങ്ങൾ തീർത്ത
നേർത്ത സംഗീതവും,
മിഴിനീർതുള്ളികളായ് അടർന്ന
നിന്റെ ഓർമ്മകളും
ഈ മഴ പെയ്ത്തിൽ ഒഴുകി പോകട്ടെ!!!!!!



0 comments:
Post a Comment