(ഇതൊരു കഥയല്ല, )
ഇന്നു ഓഫീസിൽ ഒരിത്തിരി നേരത്തെ എത്തേണ്ടതാണ്.ജോലികൾ വേഗം തീർത്തു, തലേദിവസത്തെ കുറെ ജോലകൾ ബാക്കി വച്ചിട്ടാണ് പോന്നത്,
പ്രിൻറർ കാട്രീഡ്ജ് തീർന്നിരിക്കുന്നു, തന്നെയുമല്ല അതിനി സർവീസ് ചെയ്താലും ശരിയാകില്ലെന്നാണ് ടെക്‌നിഷ്യൻ പറഞ്ഞത്.
പുതിയതിനു ഓർഡർ കൊടുക്കാൻ പെർമിഷൻ കിട്ടിയിട്ടുണ്ട്,. ഒന്നുരണ്ടു കൊട്ടേഷൻ പരിഗണിച്ചിട്ടുമുണ്ട്.
അതൊന്നുകൂടി കൺ ഫോം ചെയ്തിട്ട് ഓർഡർ കൊടുക്കണം.
പുതിയവ ഉണ്ടെങ്കിൽ അതും പ്രിന്റ് എടുക്കണം
ജോലികളുടെ ഒരു കണക്കെടുപ്പ് മനസ്സിൽ
ഇട്ടുകൊണ്ട് വേഗം ഇറങ്ങി, മിനിമം 15 മിനിറ്റ് വീണം ഓഫീസിൽ എത്താൻ, പക്ഷേ സമയം വൈകിയിരിക്കുന്നു, എട്ടു മിനിറ്റ് കൊണ്ടെത്തണം എന്ന കണക്കു കൂട്ടലിൽ
വണ്ടി ഓടിച്ചു,
ഓഫീസിൽ എത്തുമ്പോൾ canon printer nte ന്റെ ക്വട്ടേഷനുമായി ഒരു ശ്രീജിത്ത് നിൽപ്പുണ്ടായിരുന്നു.
വളരെ സൗമ്യമായി എല്ലാ ഡീറ്റൈൽസും പറഞ്ഞു, പോരാത്തതിന് എഴുതി വ്യക്തമാക്കി തരികയും ചെയ്തു,
എംഡി യുടെ മുന്നിലേക്ക് എല്ലാ ക്വട്ടേഷനുകളും കാണിച്ചുവെങ്കിലും എംഡി ശ്രീജിത്ത് തന്ന ക്വട്ടേഷൻ മാത്രം കയ്യിലെടുത്തു, ഇതു മതി എന്ന് ഉറപ്പിച്ചു
ശ്രീജിത്ത് ന്റെ സെൽ നമ്പർ ഡയൽ ചെയ്തു, നീണ്ട റിങ് മാത്രം, കിട്ടുന്നില്ല സർ, എന്നു പറയുമ്പോഴേക്കും ശ്രീജിത്തിന്റെ കാൾ, ഹലൊ പറയും മുൻപേ സോറി മാം എന്നാ ക്ഷമാപണത്തോടെ ശ്രീജിത്ത് സംസാരിച്ചു, വണ്ടി ഓടിക്കയാരുന്നു, എടുക്കാഞ്ഞേ അതോണ്ടാ,
ഫോൺ എംഡി ക്ക് കൊടുത്തു. സാറു മായി സംസാരിച്ച ശേഷം അപ്പ്രൂവൽ ലെറ്റർ സൈൻ ചെയ്തു തന്നിട്ട് പറഞ്ഞു ഇവർക്ക് ഓർഡർ കൊടുത്തോളു, ശ്രീജിത്ത് ഇപ്പോൾ വരും, അഡ്വാൻസ് പേയ്‌മെന്റ് എത്രയെന്നു ചോദിക്കു,ചെക്ക് ബുക്ക് സൈൻ ചെയ്തേക്കാം.
അങ്ങിനെ ശ്രീജിത്ത് എത്തി, കണക്ഷൻ , സ്വിച്ച് ബോർഡ്,, നെറ്റ്‌വർക്ക്ഡീറ്റെയിൽസ് അങ്ങിനെ കുറെ കാര്യങ്ങൾ പറഞ്ഞിട്ട് പോയി,
ഒരാഴ്ച കഴിഞ്ഞു പ്രിൻറർ എത്തി, ആദ്യമൊക്കെ അതിൽ തൊടാൻ തന്നെ പേടിയാരുന്നു,
എന്തു സംശയം തോന്നിയാലും അപ്പോൾ ഫോൺ എടുക്കും ശ്രീജിത്ത് ഡൌട്ട്സ് ഫോണിൽ കൂടി തന്നെ ഞങ്ങൾക്ക് പറഞ്ഞു തരു മായിരുന്നു.
ഇതിനിടയിൽ ഒന്നു രണ്ടു തവണ ഓഫീസിൽ വന്നും ഡൌട്ട്സ് ക്ലിയർ ചെയ്തു തന്നു,ശ്രീജിത്തിന് അമ്മ കൊടുത്തു വിട്ട
പൊതി ചോർ ഒരു തവണ ഞങ്ങൾക്കൊപ്പം ഇരുന്നു കഴിക്കുകേം ചെയ്തു,
ഓഫീസിലെ എല്ലാർക്കും ശ്രീജിത്ത് നേ വലിയ കാര്യമായിരുന്നു,
അന്നും പോയപ്പോൾ പതിവുപോലെ പറഞ്ഞു മാഡം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി,
ഓഫീസിൽ പ്രിൻറർനു ഹെവി വർക്കു തന്നെ ആയിരുന്നു, അടിക്കടി അതിനു
മൈന്യൂട്ട് പ്രൈബ്ലെംസ് ഉം ഉണ്ടാകുമായിരുന്നു, ഒരു ദിവസം ശ്രീജിത്ത് നു പകരം മറ്റൊരാൾ ആയിരുന്നു എത്തീത്, ശ്രീജിത്ത് മറ്റൊരു കംപ്ലയിന്റ് അറ്റൻഡ്ചെ യ്യാൻ പോയതിനു ശേഷം ആയിരുന്നു ഞങ്ങളുടെ ഓഫീസിൽ നിന്നും
കാൾ ചെന്നത്, അപ്പോൾ ഞങ്ങളുടെ ഏരിയ യിൽ ഉണ്ടായിരുന്ന ആളോട്ശ്രീ ജിത്ത് പറഞ്ഞിട്ടാണ് പുതിയ ആൾ എത്തീത്.
അയാൾ കംപ്ലയിന്റ് അറ്റൻഡ് ചെയ്തു
എങ്കിലും അതു ശരി ആയില്ലാരുന്നു.
രണ്ടു മൂന്ന് ദുവസം കഴിഞ്ഞപ്പോൾ കംപ്ലയിന്റ് വീണ്ടും, കുറെ തവണ ശ്രീജിത്ത് നേ വിളിച്ചു, റിംഗ് മാത്രം ഉണ്ട്.ഓഫീസിൽ വിളിച്ചപ്പോൾ ഇൻചാർജ് ആണെന്ന് പറഞ്ഞു ഒരാൾ സംസാരിച്ചു,
ഡീറ്റെയിൽസ് ഒക്കെ നോട്ട് ചെയ്തു. ടെക്നിഷനേ വിടാം എന്നു പറഞ്ഞു.
കൂടുതൽ ഒന്നും പറഞ്ഞതുമില്ല ഇല്ല.
രണ്ടു ദിവസം കഴിഞ്ഞു പിന്നെയും വിളിച്ചു. പേഴ്‌സണൽ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ചഡ് ഓഫ്, ഓഫീസ് നമ്പറിൽ വിളിച്ചു,
ആശ്വാസം അറ്റൻഡ് ചെയ്തു, ആമുഖം, ഹലോ ഒന്നും പറയാതെ ഞാൻ സംസാരിച്ചു തുടങ്ങി, ശ്രീജിത്ത് ഇതെവിടെയാ..? എന്താ വിളിച്ചിട്ട് എടുക്കാഞ്ഞേ.....? അപ്പുറത്ത് നിശബ്ദത തിരിച്ചറിഞ്ഞു ചോദിച്ചു ശ്രീജിത്ത് അല്ലേ..?
എന്നേ മനസിലായില്ലേ.... മറുതലയ്ക്കൽ ഒര പരിചിത ശബ്ദം, സോറി മാഡം, ശ്രീജിത്ത് അല്ല, സോറി ശ്രീജിത് നു കൊടുക്കാമോ ക്ഷമാപണത്തോടെ ഞാൻ ചോദിച്ചു,
വീണ്ടും അപ്പുറം മൗനം, ഹലോ സർ
ഞാൻ വീണ്ടും വിളിച്ചു, ശ്രീജിത്ത് ഇല്ലേ ..?
ഇല്ല.. എവിടെ പോയി.. ?
ശ്രീജിത്ത് ഇനി വരില്ല,
എന്തു പറ്റി....?
റിസൈൻ ചെയ്തോ....?
(ശ്രീജിത്ത് ഗൾഫിൽ ജോലി നോക്കുന്ന കാര്യം പറഞ്ഞിട്ടുണ്ടാരുന്നു )
അല്ല. പിന്നെ..? നിങ്ങൾ ഒന്നും അറിഞ്ഞില്ലേ...? ഇല്ല എന്താണ് സർ പറയു
ശ്രീജിത്ത് മരിച്ചു ....
ങ്‌ഹേ.... എപ്പോൾ...?
ഇന്നു മൂന്നു ദിവസ്സം ആയി..
എങ്ങിനെ....? വീട്ടിലേക്കു പോകും വഴി
ബൈക്കിൽ k s r t c bus ഇടിച്ചു തെറി പ്പിക്കയാരുന്നു. അപ്പോൾ തന്നെ.....
അയാൾ പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. അതിനുള്ള മാനസികാവസ്ഥ എനിക്കില്ലാരുന്നു.
ശ്രീജിത്ത് ഏക പുത്രൻ ആയിരുന്നു,
ശ്രീജിത്തിനെ എന്റെ ഓഫീസിൽ ഉള്ള എല്ലാർക്കും നല്ല ഇഷ്ട്ടമായിരുന്നു,
ഞാൻ എന്റെ ജോലി റിസൈൻ ചെയ്യും വരെയും പ്രിൻറർ ന്റെ ഓരം എത്തുമ്പോൾ ഒക്കെ മനസിലേക്ക് ഓടികയറി വരുമായിരുന്നു, ഇന്നും ആക്‌സിഡന്റ് എന്നു കാണുമ്പോൾ ശ്രീജിത്ത് ന്റെ മുഖമാണോർമ്മ വരുന്നത്.



0 comments:
Post a Comment