• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Thursday, 16 January 2014

Posted by Aami
1 comment | 02:27
 സൂർ

ഞാൻ നിന്നോട് എന്റെ പ്രണയ ലേഖനങ്ങളെ   പറ്റി  പറഞ്ഞിട്ടില്ലല്ലോ.............  നിനക്കാരാ ആദ്യം പ്രണയ ലേഖനം  തന്നത്, ആരെന്ഗിലുമാവട്ടെ  ...... അല്ലേ .........?
എനിക്ക് ആരാ ആദ്യം  പ്രണയ ലേഖനം  തന്നതു ....? ഞാൻ എന്നോട് തന്നെ ചൊദ്യ്ക്കയാണ് കേട്ടോസൂർ..    എന്റെ ആദ്യ പ്രണയ ലേഖനം ഇതാണോ എന്നെനിക്കു  അറിയില്ല , എങ്കിലും   സ്കൂൾ  കാലം  എന്റെ തുടയിൽ  ചുണ്ടക്ക വെച്ച് പൊള്ളി ച്ചതി നു ഞാൻ  പിണങ്ങി യപ്പോൾ
പിറ്റേ ദിവസം രാവിലെ  സ്ലയ്റ്റിൽ  പല  നിറത്തിലുള്ള  ചോക്ക് കൊണ്ട്  "പിണക്കമാണോ നീ   എന്നോട്  " എന്ന് എഴുതിയിട്ട്  എന്റെ സ്കൂൾ ബാഗിന്റെ അടിയിൽ  ഒളിപ്പിച്ചു വച്ച  മനു വിൻറെ  സ്ല്യ്റ്റി ലാണ്  ഞാൻ ആദ്യമായി  പ്രണയം  നിറഞ്ഞ  വരികൾ  കണ്ടത് , പക്ഷെ  അതെനിക്ക്  തിരിച്ചറിവിലല്ലാത്ത  ബാല്യം  ആയിരുന്നു ,എന്നാലും  അതാണെന്റെ   ആദ്യ പ്രണയ  ലേഖനം അല്ല  സ്നേഹം നിറച്ച  "വരി" (കൾ) .
  പിന്നെ ആരാണ്  .....? ഞാൻ ആദ്യമായി  വായിക്കണ  പ്രണയ ലേഖനം  ക്ലാസ്സ്‌ മുറി യിൽ കിടന്നു കിട്ടിയ മറ്റാരുടെയോ  കത്തായിരുന്നു ... അതാവട്ടെ   വിറയ്ക്കുന്ന  കയ്യോ ടെ  കുറെ  കുട്ടികൾ ക്കൊപ്പ മിരുന്നു ആയിരുന്നുതാനും  , ആ  നേരം  പിറകിലെ  അലര്ച്ച  ക്ലാസ് ടീച്ചർ  സൂസൻ  ന്റെതായിരുന്നു ,കത്ത്
വായിച്ചു  തീരും മുൻപേ  അത് ടീച്ചർ  കൊണ്ട് പോയതിന്റെ ഒരു  നിരാശ മാറാൻ  ഞങ്ങൾ എത്രെ നേരം എടുത്തു എന്നറിയുമോ  സൂർ  നിനക്ക്  ..............?
എന്തായാലും  അതിലെ പ്രണയം ഞങ്ങൾ ക്ക്   പുതിയ പാഠങ്ങൾ   പറഞ്ഞു തന്നു ,
 എങ്ങിനെ തുടങ്ങണം  പ്രണയ ലേഖനം എന്ന പാഠം  ,  ഉം .................
പിന്നെ  ഞാൻ  വായിക്കണ  പ്രണയ ലേഖനം  ആരുടെതെന്ന് അറിയാണോ....? 5-ആം  ക്ലാസിൽ പഠിക്കുന്ന  എന്റെ  അനിയൻ കുട്ടിയുടെ... അതും  വീട്ടിലെ  കസേരയുടെ കുഷ്യൻ  കവറിൽ   കുനുകുനെ കീറി  ഒളിപ്പിച്ച തു ...ഞാൻ അതൊക്കെ പെറുക്കി  ഒരു പേപ്പറിൽ  കുറെ പശ   തേച്ചു  കീറിയ കടലാസ് തുണ്ടുകൾ ഒന്നൊന്നായി  അതിൽ നിരത്തി ... ആഹാ ............ എത്ര മനോഹരമായ   ലേഖനം ....
അവന്റെ വിഷമം എന്തായിരുന്നു എന്നറി  യുമോ   സൂർ ....? സ്കൂളിലെ  പ്രയർ  സമയം  അവന്റെ കൂട്ടുകാരി യുടെ കാലിൽ  ശവം തീനി ഉറുമ്പ്  കടിച്ചപ്പോൾ  മൈക്കിന്റെ അടുത്ത് നിന്നും  മാറി നിന്ന് പ്രയർ  ചൊല്ലിയതിനും ,ആനേരം പ്രയർ  സൊങ്ങ്  ചിതറി യ പോലെ  കേട്ടതിനും  മ്യൂസിക്‌  ടീച്ചർ   വഴക്ക് പറഞ്ഞതു  വിഷമം ആയോന്നറി യാനും ,ആയെന്ഗിൽ വിഷമിക്കേണ്ടെന്നുംപറയാനും ,പിന്നെ  ആ കുട്ടി യോട് താൻ മിണ്ടരുത് ,ഈ കുട്ടി യോട് മിണ്ടരുത് ,സ്കൂൾ വിട്ടു കഴിയുമ്പോൾ സൈക്കിൾ  ഷെഡിൽ ഞാൻ വന്നിട്ടേ സൈക്കിൾ എടുക്കാവു എന്നും അങ്ങിനെ അങ്ങിനെ.... ആ  അവന്റെ  നല്ല സമയം ... അവനെ  ഞാൻ നമിക്കുന്നു ..............
 പിന്നെ ആരാണ്  പ്രണയം  നിറച്ച വരികൾ എഴുതിയത് എന്നറിയാമോ ... ..നിനക്ക്....?
എന്റെ മലയാളം  സർ  ,തുടർച്ച  യായി  മൂന്ന് വര്ഷം  എന്റെ മലയാളം സർ ആയിരുന്നു ,   ഞാൻ  കൊടുക്കുന്ന ചുവന്ന റോസിന്റെ  അല്പം വിടര്ന്ന  മൊട്ടു  വെള്ള ഖദർ ഷർട്ടിന്റെ  പോക്കറ്റിൽ   പാർക്കർ  പെൻ  ന്റെ ഒപ്പം  തിരുകി ക്ലാസ്സ്‌ മുറയിൽ എത്തുന്ന ആൾ , അതൊരിക്കലും  ഞാൻ കൊടുക്കെണ്ടായിരുന്നു, എന്റെ  ഇൻസ്ട്രുമെന്റ് ബോക്സിൽ  നിന്നും  സർ എടുത്തുകൊണ്ടു പോകുമായിരുന്നു ,ആഴ്ചയിൽ  രെണ്ട്‌  ക്ലാസ്സ്  മാത്രമേ  ഉള്ളു കേട്ടോ  .......... ,ആ പൂ മൊട്ടിൽ  പ്രണയം ഒളി പ്പിച്ചിരുന്നില്ല  , പിന്നെ പിന്നെ " നീ പറയും പോലെ "  ആരൊക്കെയോ  അങ്ങിനെ ചേർത്ത്  വായിച്ചു,ഞാൻ അത് ശ്രദ്ധിക്കാൻ പോയിരുന്നില്ല  എങ്കിലും , കുന്ത ലതയും  ,ഇന്ദു ലേഖയും   വായിക്കാൻ എനിക്കായി ആദ്യം തന്ന പ്പോൾ  ഞാനും  അങ്ങിനെ  ...... ,
ഒരു  ഓണക്കാലം  ഞങ്ങൾ  ഒരിലയിൽ നിന്നും ഒന്നിച്ച്  ഊണു  കഴിച്ചു ,  സർ കനക ചിലങ്കയും  ,നങ്ങേലി കവിതയും ,നാറാണത്തു  ഭ്രാന്തനും ,രാത്രി മഴയും ,എല്ലാ പദ്യവും  ഹ്യദ്യമായി  ചൊല്ലുമായിരുന്നു , അതൊക്കെ കാണാപാഠം ആയിരുന്നുതാനും .

പിന്നെ..എപ്പോഴോ  സർ എന്നോട്  നിശബ്ദത കാണിച്ചു ,അതൊരിക്കൽ ക്ലാസ്സ്‌  മുറികളിലെ  പെണ്‍കുട്ടികൾ  മേക്കപ്പ്  ബൊക്സിലെ ചായം ചുണ്ടിൽ പരസ്പരം  തേച്ചു  കളിച്ച  ഒരുനാൾ  , അതാവര്‍ത്തിക്കരുതെന്നു പറഞ്ഞിട്ടും ആരോ അത് വീണ്ടും എന്റെ ചുണ്ടില്‍ തേച്ചപ്പോൾ ........
പ്രണയം ആയിരുന്നില്ല  എനിക്കെങ്കിലും ആ അധികാരം  ...............ഞാൻ ഇഷ്ട പെട്ടിരുന്നില്ല
പിന്നെ  കുറെ ആഴ്ച കൾ ,  സർ നു പകരക്കാരനായി മറ്റൊരാൾ............... മോഡൽ  എക്സാം ആയതിനാൽ  സ്റ്റഡി ലീവ്   തുടങ്ങാൻ രെണ്ട്‌ ദിനം ശേഷിക്കെ  , ഓട്ടോഗ്രാഫ് എഴുത്യ്ക്കുന്ന  ബഹളം ,ആ ദിവസം സർ എത്തി , എന്റെ ഓട്ടോ ഗ്രഫ് ആരുടെയൊ  സഹായത്താൽ  സർ ന്റെ  കൈകളിൽ  എത്തിക്കാൻ  എനിക്ക് കഴിഞ്ഞു  ,അതിൽ ആരും എഴുതിയിട്ടുന്ണ്ടായിരുന്നില്ല ,നടുക്കായുള്ള  പേജിൽ
ഇങ്ങനെ എഴുതി " സ്നേഹിക്കയില്ല  ഞാൻ  നോവു മാത്മവിനെ  സ്നേഹിച്ചിടാത്തൊരു  തത്ത്വ  ശാസ്ത്രതെയും " എന്നിട്ട് ബാക്കി പേജ്കൾ  മുഴുവൻ  വെറുതെ വരച്ചു തീര്തതു  എന്തിനെന്നറീല്ല .............
ആ ഓട്ടോഗ്രാഫ് ഇന്നും  ഞാൻ സൂക്ഷിച്ചിരി ക്കുന്നു ....ഒരു പേജ് മാത്രം  എഴുതിയ  ആ ഓട്ടോഗ്രാഫ്...
 പിന്നെ  ക്യാമ്പസ്‌   ,അവിടെയായിരുന്നു  നിറവോടു കിട്ടിയ ആദ്യ പ്രണയലേഖനം ...
അത് കിട്ടിയതു  കോളേജ് തുറന്നു  ഒരാഴ്ച  കഴിഞ്ഞ്  .  കിട്ടിയ കത്ത്  ഭദ്രമായി  എന്റെ അടുത്ത കൂട്ടുകാരി  ബാഗിൽ  സൂക്ഷിച്ചു , ബസിറങ്ങി  നടന്നു തുടങ്ങിയപ്പോൾ  അവൾ അതെനിക്ക് തന്നു ,  കെമിസ്ട്രി   യിലെ നിയാസ്  തന്നതാണ്  എന്ന് പറഞ്ഞു , ഏതു  കെമിസ്ട്രി  ഏതു  നിയാസ് ആ .... എനിക്കറീല്ലായിരുന്നു,
 ആ ഇടവഴിയിൽ  ഒരു സായാഹ്ന  ത്തിന്റെ  തുടിപ്പിൽ  കിളിക്കൂട്ടം കലപില കൂട്ടുന്ന മാമ്പൂക്കൾ  മണക്കുന്ന  വഴിയിൽ  ആമ്പൽ പൂക്കൾ  നിറഞ്ഞ  ഒരു കുളത്തിന്റെ  അടുത്തെത്തിയപ്പോൾ ആണ് ഞാൻ ആ  കത്ത്  തുറക്കുന്നത് ............. അത് കാലേകൂട്ടി ചെയ്തതൊന്നുമല്ലയിരുന്നു ...ഇപ്പോൾ  എനിക്ക് തോന്നുന്നു  ആ കത്ത് വായിക്കാൻ എനിക്ക് തോന്നിയ തു ആ കത്ത് അത്രമേൽ  എന്നെ സ്നേഹിച്ച  ഒരുവന്റെ ആയിരുന്നതി നാൽ  ആവാം (?).ആ കത്തിൽ പ്രണയം നിറഞ  ഒരു വരി  എല്ലാവരും  ഇഷ്ടപെടുന്ന ഒരു പാട്ടിന്റെതായിരുന്നു ... അരികിൽ  നീ ഉണ്ടായിരുന്നെങ്ങിൽ എന്ന് ഞാൻ ഒരുമാത്ര വെറുതെ നിനച്ചു പോയി, രാത്രി മഴ പെയ്തു തോര്ന്ന നേരം ,ആദ്യ വരി രണ്ടാമതായിരുന്നു എഴുതി യത് , ഒരു പക്ഷെ  കോളേജിന്റെ ഏതെങ്കിലും  ഇടനാഴി യിൽ വച്ചാണ്  നിയാസ്  എനിക്കത് തന്നിരുന്നതെങ്ങിൽ  ഞാൻ  അയാളെ പ്ര ണയിച്ചു  പൊയെനെം , കാരണം  ആദ്യം  കിട്ടിയ പ്രണയം നിറച്ച  മനോഹാരിത  നിറഞ്ഞ  പ്രണയ  ലേഖനം  അതുമാത്രം .....അതിലെ വരികൾക്ക പ്പുറം  പറയാൻ എന്തുണ്ട് ..? എല്ലാം  എല്ലാം ,പറയാനുള്ളത് നാല് വരിയിൽ  നികത്തി .
നിയാസ് എന്റെ  മറുപടിക്ക് വേണ്ടി  കാത്തു  പി .ജി  കഴിയും  വരെയും ............. പിന്നെ  എന്തെന്ന് എനിക്കറിയില്ല .
ഇതൊക്കെ  ഇപ്പോഴും  ഓർതിരിക്കുന്നു .
ഒരു നറും നിലാവുള്ള രാത്രി യിൽ  അനിയത്തി യുമായി പുറത്തു നില്ക്കുന്ന നേരം  മുറ്റത്തെ കിണ രിന്നരികിൽ  പടര്ന്നു കിടന്ന അരിമുല്ലയിൽ പൂമൊട്ടു വിടരും നേരം മുറ്റത്താകെ  പൂമണം  ,വെറുതെ  ഈ നിലാവിൽ ഇങ്ങനെ ഈ മണം  ആസ്വദിചിങ്ങനെ ഇരിക്കാൻ തോന്നുന്നു  എന്ന് പറഞ്ഞപ്പോൾ  അവൾ പറഞ്ഞു  നിന്നിൽ  പ്രകടമാക്കാൻ കഴിയാത്ത  ,പ്രണയം ഇപ്പോഴും  തുടിക്കുന്നു  എന്ന് ...
ഉവ്വോ  സൂർ ............................??????  





  

1 comment:

  1. സൂർ...
    ഒത്തിരി ഇഷ്ട്ടം ഈ വരികൾ,

    ReplyDelete