നിന്റെ സുതാര്യത എത്രെ?
അവൾ തന്നോട് ചോദിക്കാറുണ്ട്,
കുളികഴിഞ്ഞു ഈറൻ തനുവിലേക്കു
ഒരു നേർത്ത കഞ്ചുകം
ചുറ്റി മുറിയിലെ നില
കണ്ണാടി മുൻപിലായ്
മുടിയിലെ രാമച്ച നറുമണം
മേലാകെ കസ്തൂരിമഞ്ഞൾ കാന്തി
മുഖമാകെ രക്ത ചന്ദനചോപ്പിൽ
കുളിർ നെറ്റിയിൽ നേർത്ത
കളഭ ചാർത്തും...,
മഴവില്ലു തോൽക്കുന്ന പുരികക്കൊടി
താഴെ മിഴിവേകുമീ മാൻ പേട കണ്ണിണകൾ.....
ചൊടികളിൽ ചോര നിറമാർന്നും
കഴുത്തിനഴ കോലും എള്ളിൻ രൂപഭംഗി
നിശ്വാസത്തിന്റെ താളം -
തുടിക്കുമീ കുചകുംഭങ്ങളിൽ
അടിവയർ തിരയിട്ട നീണ്ട
രോമരാജി പൊക്കിൾ ചുഴിമേലെ.,..
മുന്നിലെ കണ്ണാടിയിലെ
പ്രതിബിംബം മായ്ക്കുന്നു
നിന്റെ നിശ്വാസത്തിന്റെ
പുകമറ ചുരുളുകൾക്കപ്പുറം
അണിവയറിനെ ചുറ്റി നിൻ കരവലയം
പലനാളിൽ നീ ഓതിടുന്നു,
നീ വരുമെപ്പോൾ എന്മുന്നിൽ
വിവശയാം സാലഭഞ്ജികപോലെ........?
നിനക്കായി കാതോർക്കാറുണ്ട്
എന്തിനെന്നറിയാതെ...?
നീ പിൻ വിളിക്കു കാതോർക്കുന്നോ ഇപ്പോഴും......?
നീ മറന്നു എന്ന് കരുതി...
നിന്റെ വെളുത്ത മുടിയിഴകൾ
പ്രായമായില്ലേ എന്ന പരിവേദനം എന്തിനു...?
നിന്റെ ഓരോ നിശ്വാസത്തിലും ഈ ഞാനുണ്ട്.....
നിന്റെ സാലഭഞ്ജികയായി കൈയെത്തും ദൂരെ....!



Life is waiting
ReplyDelete