തൂലികയുടെ കണ്ഠം ഉണങ്ങി വരണ്ടതറിഞ്ഞിട്ടും
ഞാനത് കണ്ടില്ലെന്നു നടിച്ചു
തൂലികയുടെ ഉടലാകുന്ന ഗര്‍ഭ പാത്രത്തില്‍
അക്ഷരങ്ങളാകുന്ന കുഞ്ഞുങ്ങള്‍
ദാഹജലം കിട്ടാതെ പിടയുന്നത്
ഞാന്‍ ദുഷ്ട ഹൃദയവുമായി കണ്ടു
വീര്‍പ്പടക്കി നിന്നു ,
പിന്നെ ഏതോ നിമിഷത്തില്‍
ഉള്ളില്‍ ഉറഞ്ഞ അലിവിന്റെ കണികയില്‍ ,
ഞാനവയ്ക്ക് ദാഹജലം കൊടുത്തു,
അക്ഷരങ്ങളാകുന്ന കുഞ്ഞുങ്ങള്ടെ
ശ്വാസം നിലക്കും വരെയും ,
ഒടുവില്‍ ചത്തു പൊങ്ങിയ
കുഞ്ഞുങ്ങളെ നോക്കി
എന്റെ ദുഷ്ടഹൃദയം പിന്നെയും ............!



0 comments:
Post a Comment