• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Monday, 10 December 2012

Posted by Aami
No comments | 04:26
മൗനം ശില പോലെ .......
മനസിന്‍റെ നഷ്ടസ്വപ്നങ്ങള്‍ക്കു കടലോളം ആഴമുണ്ടായിരുന്നു.  നക്ഷത്രങ്ങള്‍  കണ്‍ചിമ്മാത്ത നിശീധിനികളും മിന്നാമിന്നി തളര്‍ന്നു മയങ്ങുന്ന രാവുകളും  മേഘക്കീറുകളൊക്കെ എന്നെ
വിട്ടകന്നുപോയിരുന്നു.

മഴത്തുടിപ്പുകള്‍ ഒരു തേങ്ങലായ് ശേഷിക്കുന്ന പകലുകളില്‍ മൗനം ശില  പോലെ തന്നെ..!  പടിഞ്ഞാറന്‍  ഇളം വെയിലില്‍ വരാന്ത തൂണിനിരുവശങ്ങളിലും വിടരാത്ത രാജാമല്ലിക്കായി കാത്തിരുന്ന നിമിഷങ്ങള്‍ക്ക് ഇനി വിടവാങ്ങലോ?

പൂര്‍ത്തിയാകാത്ത  സമസ്യകളും മുന്നിലെ നഗ്നമായ മേനിയഴകിനും, ചാരുത പകരാതെ
എവിടെക്കിനി യാത്ര?  പിന്തുടര്‍ന്ന് വരുന്ന വികലമായ കാല്പാടുകള്‍ മായാതെ മണ്ണില്‍ പിന്നെയും
അവശേഷിക്കില്ലേ?

പിളര്‍ന്നു ചോരകിനിയുന്ന മനസിന്‌ രാജമല്ലി കാറ്റിന്‍റെ തണുപ്പറിയാനവുന്നില്ല.  നീലാകാശത്തു നക്ഷത്രങ്ങള്‍ ചില നേരം നിശ്ച്ചലമാകുന്നു .

രാവിന്‍റെ തുടിപ്പില്‍ നിന്‍  ജാലകപ്പാളി തുറന്നു നോക്കുക.  പൂര്‍ണേന്ദുവിനൊപ്പം, നിന്‍റെ
പൂട്ടിയ മിഴികളെ നനുത്ത ഉമ്മകളാല്‍ പുല്‍കുന്നതാരുടെ ചൊടിയിതളുകെന്നു?

കാത്തു നില്‍ക്കേണ്ടിനി വഴിപിരിഞ്ഞിടവഴികളെ ഓര്‍ക്കുന്നുവോ ?
വഴി പിരിഞ്ഞ ഈറന്‍ നിലാനേരം, കാറ്റും കുളിരും നിശ്ച്ചലമായ നേരം ?
അരയാല്‍ കാറ്റിന്‍റെ  ശീലിനെ തടഞ്ഞു നിര്‍ത്തിയ നേരം
അമ്പല പ്രാവുകള്‍ കുറുകാന്‍ മറന്ന നേരം

ഒഴുകിയെത്തിയ പാട്ടിന്‍വരികളില്‍ പോലും നൊമ്പരത്തിന്‍റെ കെടാത്ത തീ നാളം ജ്വലിച്ചിരുന്നു. കൈവിരല്‍ തുമ്പില്‍ തഴുകാതെ എവിടെക്കിനി നിന്റെ യാത്ര ?

ഞാനീ ഇടവഴികളില്‍ എന്നും തനിയെ  തനിയെ മാത്രം . . .






0 comments:

Post a Comment