യാമങ്ങളില്‍ പൊലിയുന്നീയേകാന്തത ...............
കരളിന്റ കോണിലിരുട്ടു പാകി
നേര്‍ത്ത് തേങ്ങി പൊലിഞ്ഞ ചിരാതിന്റെ വെട്ടം
വിദൂരതയില്‍ മാഞ്ഞ
മൌനത്തിന്റെ നിഴലില്‍
മിഴികളിലെ ശോകത്തിന്റെ
തീരാത്ത കടലോളങ്ങള്‍ പോലെ ....
ഓര്മ ചെപ്പില്‍ മൂടിയ ചാരത്തിലെ മണ് കൂനയിലേതോ
തൂവല്‍ സ്പര്‍ശം പോലെ തഴുകിയെത്തിയ ഒരിളം കാറ്റിലെന്നോ
അലതല്ലിയെന് മടിതട്ടിലൊരു കുളിരായ് പറന്നിറങ്ങിയ
കുഞ്ഞു പക്ഷി തൂവലായിരുന്നു നീ .....
ഇനിയും തളിര്‍ക്കാന്‍ തുടിക്കുന്ന ചില്ലയില്‍, നിന് മൌനത്തിന്റെ
നേര്‍ത്ത ഗന്ധമാകുവാന് കൊതിക്കുന്ന ഞാന്‍ ..........
അലയുന്ന പാഴ് മുകിലുപോലെ...
പൊലിയുന്ന കനല് തിരികള്‍ പോലെ
കടലിന്നുള്ളം ഇളകി മറിയുമ്പോഴും
ആര്ത്തലക്കാത്ത തിരമാലകള്‍
ആര്‍ത്തു കരയാത്ത തിരമാലകള്‍ .....



0 comments:
Post a Comment