• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Saturday, 29 December 2012

Posted by Aami
No comments | 08:00
അന്ന് കാതില്‍ നിന്‍റെ  നേര്‍ത്ത സംഗീതം
ഇറ്റു വീണു കൊണ്ടിരുന്നു
പിന്നെപ്പോഴോ ....
ഇരുട്ടിലന്യമായ നിഴലുകള്‍
 പരസ്പരം കാണാതെ  പകച്ചു നിന്നു
അടച്ച മുറിയില്‍ നിശ്ശബ്ദതക്കുമുമ്പേ
ഓടിയെത്തിയ ഇരുട്ടിന്‍റെ  ഗന്ധം
എന്നെ പൊതിഞ്ഞു ചുറ്റിപറ്റി നിന്നു
എന്നോ .... നിന്‍റെ  കാലടികള്‍
അകന്നു പൊയ്ക്കൊണ്ടിരുന്നു
 ഇരുട്ടിന്‍റെ  നേര്‍ത്ത തേങ്ങലിലും 
ഞാന്‍ തിരുച്ചറി ഞ്ഞ പാദപതനതിന്‍റെ
മടക്കയാത്ര .............
നിലാവ് മയങ്ങി വീണിരുന്ന
പച്ചി ലക്കാടിന്‍ നിഴലില്‍
തണുത്ത മണല്‍ തരികള്‍ ,നീ
ഞെരിച്ചമര്‍ത്തി നടന്നുപോയപ്പോള്‍
പിന്നിലായ് ഞാന്‍ ,
വെലി ക്കെട്ടിനപ്പുറത്തെ
നേര്‍ത്ത മഞ്ഞിന്‍റെ  ആവരണം
നിന്നെ പൊതിഞ്ഞെന്‍റെ
മിഴികളില്‍ അവ്യക്തത നിറച്ചപ്പോള്‍
വീണ്ടും ഞാനീ  മഞ്ഞിന്‍റെ
അനിര്‍വചീനമായ ഗന്ധതിലമര്‍ന്നു
നിന്‍ നിഴലെനിക്ക് മിന്നാമിന്നി ആയിരുന്നോ ........?
അല്ല, ജ്വാലയായിരുന്നു,
വീണ്ടും നിഴലുകള്‍ പ്രണയിക്കാതെ
ഇരുവഴിപിരിഞ്ഞു ,
വിജനപാതയില്‍ നിഴലുകള്‍ നിശബ്ദരായി.........
 വഴി പിരിഞ്ഞ നിഴലുകളെ നോക്കി
പൊഴിഞ്ഞു വീണിലകള്‍ പിന്നെയും കരഞ്ഞു ..
 ഇന്ന് ,കലണ്ടറിന്‍ അവസാന താളും
കൊഴിയാന്‍ തുടങ്ങുമ്പോള്‍
കാലം തെറ്റിയ  ഋതു ഭേദങ്ങളും 
പ്രണയം മറന്ന നിറഭേദങ്ങളും മാത്രമായി............
 പിന്നെയും കാതോര്‍ത്തു ....
നിന്‍റെ  നേര്‍ത്ത സംഗീതമെന്‍ കാതിലിറ്റു  വീഴുമോയെന്നു ....?
ഇല്ല ........................................
നിശബ്ദതയ്ക്കു  മുന്‍പേ
ഇരുട്ടു വീണ്ടും എത്തി .......................................

Published manorama 

 

0 comments:

Post a Comment