• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Wednesday, 19 December 2012

Posted by Aami
No comments | 01:33
ഓര്‍മ്മകള്‍ നല്ലതാണോ..?

കുട്ടിക്കാലം ചോക്ക് പൊടി തമാശകളും ,ചേമ്പിലത്താളിലെ  മഴ വെള്ളവും ,കൈതത്തുമ്പില്‍ കല്ലുകെട്ടിയിട്ട  ഇടവഴിയോരങ്ങളും ,തൊട്ടാവാടി ഉടയാട തുമ്പിനെ പിടിച്ചു വലിക്കുന്ന ഉച്ച നേരങ്ങളിലെ സല്ലാപങ്ങളും ,കടലാസ് പൂക്കള്‍ കടം കൊടുത്ത ചില ഈറന്‍ പ്രഭാതങ്ങളും, കല്ലുകള്‍ പാകിയ  ഇടവഴിയിലെ  പൊടിപിടിച്ച വൈകുംനേരങ്ങളും നിനക്ക് സ്വന്തമായി ഉണ്ടായിരുന്നോ  ...?

ഞാനിപ്പോഴും  മറക്കാത്ത  ഓര്‍മകളില്‍ തളച്ചിട്ട  നുറുങ്ങുകള്‍ ആണിതൊക്കെ ...
പിന്നെ ..... നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍  തിരക്കേറിയ  വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപ്പോല്‍ നിനക്കും അറിയാം ...

ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

കുട്ടിക്കാലം പള്ളിക്കൂടവരാന്തയില്‍ കൈപ്പേറും നെല്ലിക്ക - മേമ്പോടിയായി  ഉപ്പുപരലുകള്‍ ചേര്‍ത്ത് - കഴിക്കുമ്പോള്‍, ചുണ്ടുകളിലെ കവര്‍പ്പു മാറാനായി വരാന്തയുടെ അങ്ങേയറ്റം വച്ചിരിക്കുന്ന കൂജയില്‍ നിന്നും  മണ്‍തണുപ്പോലും വെള്ളം  പകര്‍ന്നു ചുണ്ടില്‍ ചേര്‍ക്കുമ്പോള്‍ ഉള്ള മാധുര്യവും, ഉപ്പുപരലുകള്‍ ചുണ്ടില്‍ തീര്‍ത്ത ചെറു നീറ്റലും പിന്നെയും ഞാന്‍ അറിഞ്ഞത് ...
അന്ന് നീ ആ തണല്‍  നിറഞ്ഞ വഴിയോരം എന്റെ പിന്‍കഴുത്തില്‍ വിരലുകള്‍ ചേര്‍ത്ത് എന്റെ കണ്ണുകളുടെ ആഴം തിരഞ്ഞു നിയെന്റെ ചുണ്ടില്‍ ചുണ്ടുകള്‍ ചേര്‍ത്ത നേരം....
കൈപേറിയ നെല്ലിക്ക പകര്‍ന്നുതന്ന മാധുര്യം നേര്‍ത്ത നീറ്റല്‍ പിന്നേയും .....

ആശുപത്രി വരാന്തയിലെ  മരുന്നുകളുടെ മടുപ്പിക്കുന്ന മണം എനിക്ക് മനം പിരട്ടലുണ്ടാക്കുന്നതയിരുന്നു,  നീ പകര്‍ന്നു തന്ന കാപ്പിയിലും അത് ഉണ്ടായിരുന്നു ,എങ്കിലും ... ആ കാപ്പിയിലെ ഗന്ധം നിന്‍റെ കൈവിരല്‍ തുമ്പിന്‍റെ ആണെന്ന തോന്നലില്‍ ഞാന്‍ ആസ്വദിച്ചു ....

പിരിഞ്ഞു പോകുന്ന  നിഴലുകളെ നോക്കി എപ്പോഴെങ്ങിലും നിന്നിട്ടുണ്ടോ...? ഇല്ലെങ്ങില്‍ ഒരു നാള്‍ അതിനു ശ്രമിക്കണം ,കാണാമറയതേക്ക് മറഞ്ഞു പൊട്ടുപോലെ തോന്നി അപ്രത്യക്ഷമാകുന്ന സ്നേഹത്തിന്‍റെ തുടിപ്പുകള്‍ ഇനിയും അറിഞ്ഞിട്ടില്ലേ  ?

മധുമഴ കവിളില്‍ തലോടുമ്പോള്‍ അറിയാതെ ആ മഴ നനയാറുണ്ട് , ചില ദിവസങ്ങള്‍ പുറത്തു സന്ധ്യ കൂടുതല്‍ മൂകമാവാറുണ്ട് , ഇരുള്‍ കറുത്ത മൂടുപടം അണിഞ്ഞെത്തുന്നനേരം, മുറ്റത്തെ  മുല്ല മാത്രം മൊട്ടുകള്‍ വിരിയിച്ചു സുഗന്ധ പ്രവാഹിയാവും.

ജനാല പടിയില്‍ ഇരുന്നു ചിന്നി പൊഴിയുന്ന മഴയത്തേക്ക് നോക്കിയിരിക്കാന്‍ എനിക്ക് ഇപ്പൊഴുo  ഇഷ്ടമാണ്,   ഇടയ്ക്കു  ഇരുളിനെ കീറി മുറിച്ചെത്തുന്ന മിന്നല്‍പിണരുകള്‍ അരണ്ട വെട്ടത്തിലെ മഴ സൌന്ദര്യം ഇരട്ടിപ്പിക്കാറുണ്ട് .

മരച്ചില്ലകള്‍ നേര്‍ത്ത സംഗീതത്തോടെ കുളിര്‍ കാറ്റിനെ താലോലിക്കുമ്പോള്‍ മഴയും തോരാത്ത മനസുമായി വീണ്ടും ഒരു മധു മഴ കാലത്തിനായി കാതോര്‍ക്കാം ...
. published manorama


0 comments:

Post a Comment