മേശ വലിപ്പിലെ
പുസ്തകതാളിൽ
പണ്ടെങ്ങോ കാത്തു വെച്ച
മയിൽ പീലി
പഴകിയ വരികൾ
ഇന്നു എന്താണ് വിഷയം
ചിന്തകൾ മുന്നിലെ
ജനാലയിൽ കൂടി
കാടു കയറിപോയി.
മേശ വലിപ്പിലെ പഴയ
ഇൻസ്ട്രുമെന്റ് ബോക്സ്
തുരുമ്പെടുത്തു തുടങ്ങിയത്
ഒന്നു തുറന്നു നോക്കി
സ്കെയിൽ...നിന്റെ സ്നേഹത്തിന്റെ
അളവുകോലായിരുന്നു. എന്റെയും
എനിക്കും നിനക്കുമിടയിലെ
നീണ്ടുപോകുന്ന രേഖ വരച്ചിട്ടതും
ഈ സ്കെയിൽ തന്നെ
എന്റെയും നിന്റെയും
നോവുകളുടെ മുനയൊടിച്ച
തുണ്ട് പെൻസിൽ
ഒരു കുഞ്ഞു റബ്ബർ...
നിന്റെ ഓർമ്മകളൊക്കെ
മായ്ച്ചു കളഞ്ഞത്,എന്റെയും
ഒരു മൊട്ടു സൂചി
നിന്റെയും എന്റെയും
ഓർമ്മകളെ ഊതി
പെരുപ്പിച്ചു അതിന്റെ
കൂർത്ത മുനയാൽ
പൊട്ടിച്ചു കളഞ്ഞത്.....
ക്ലാവ് പിടിച്ച ഒരു
ഒറ്റ രൂപ തുട്ട്,
നിന്റെ ആദ്യ വിഷു കൈനീട്ടം!
published manorama



0 comments:
Post a Comment