ഇന്നലെ മുഴുവൻ മഴ നനഞ്ഞു
ഇന്നു മുഴുവൻ വെയിൽ കൊണ്ട്
പരിണിത ഫലം - പനി കൊണ്ടു
മനസിലൊരു കുരുക്കുണ്ടായിരുന്നു
ആഞ്ചലീന, ഉജാല, ഉണ്മ
ചാന്ദിനി നിരവധി........
പ്രണയമെന്ന തിരിച്ചറിവ്
ഹൃദയം" കണ്ടപ്പോൾ മനസ് പതറി
രാത്രികൾ മതിൽ ചാടി കടന്നു കടന്നു
ശരിയായ വഴിയൊക്കെ
കുറ്റി കാടിനു വഴിമാറി
രാത്രിയിലെ മെസ്സേജ് വേട്ടകൾക്ക്
അവസാനം കണ്ടത്
കൈ തണ്ടയിലെ നീല ഞരമ്പുകൾ
മുറിക്കുമെന്ന ഭീഷണിയിലാണ്
റേഞ്ചു നോക്കി നോക്കിജനാലക്കരികിൽ
നിലയുറപ്പിച്ചു കാലിൽ വേരിറങ്ങി
പോർട്ടബിലിറ്റിയും ഡ്യൂൽ സിമ്മും
മൊബൈലിന്റെ അനന്ത
സാധ്യതകൾക്ക് വഴിയൊരുക്കി
സിംമുകളുടെ കൂട്ടത്തിൽ നിന്നു
ഒരുവളെ മാത്രം പിന്തുടരുന്ന സിമ്മ്
ഏതെന്നു അറിയാതെ കുഴഞ്ഞു
മിനികൂപ്പറും, ഹോം തീയേറ്ററ്റും
ആകാശ നീലിമ ആസ്വദിക്കാൻ
പാകത്തിൽ ഗ്ലാസ് കിടപ്പറയും
യാഥാർഥ്യമാക്കാൻ,
ഫിനിക്സ് പക്ഷിയാവാതെ
എങ്ങോട്ടാണി പ്രയാണം...?
മനസ്സ് നിനക്ക് മുൻപേ ഓടിപ്പോകുന്നു
അടുക്കുംതോറും അകലം കൂട്ടുകയും
അകലുതോറും അടുക്കുകയും ചെയ്യുന്നൊരു അത്ഭുത
പ്രതിഭാസo - നീ മാത്രമല്ലേ......?



0 comments:
Post a Comment