കബോർഡിലാണ്
നിന്റെ മണം പേറിയ
ഒരുറുമാൽ കിടന്നതു..
ചോന്ന മഷി പുരണ്ട
ആ വെള്ള ഉറുമാൽ
അതിൽ മുഖം ഒളിപ്പിച്ചാണ്
ഞാനുറങ്ങീത്.
നിന്റെ ഗന്ധവും എന്റെ കണ്ണീരും
കൂടി കുഴഞ്ഞ ഉറുമാൽ
എന്റെ ഗദ്ഗദങ്ങളും
നോവിലെ നീറ്റലും ഒലിച്ചിറങ്ങിയപ്പോഴൊക്കെ
എന്നോട് ചേർന്ന് ആശ്വസിപ്പിച്ചത്,
എന്റെ നിലവിളികളെ
പുറത്തേക്ക് പോകാതെ
തടഞ്ഞുവെച്ചതും ഈ ഉറുമാലിലല്ലേ.......
എന്നിട്ടും നിയെന്നെ അറിയുന്നേയില്ലല്ലോ..
?
Published manorama



0 comments:
Post a Comment