• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Wednesday, 23 February 2022

Posted by Aami
No comments | 23:21

 അമ്മക്ക് കൈയ്യളവുകൾ -

ആയിരുന്നെല്ലാം.

ഒരു നുള്ളുപ്പ്, ഒരു നുള്ളു മഞ്ഞൾ

ഒരു നുള്ളിൽ കറികൾക്ക്

സ്വാദ് ഒട്ടും കുറഞ്ഞിട്ടില്ല.

അളവ്  സ്പൂണുകൾ ജോലിയില്ലാതെ

ചുവരിലെ സ്റ്റാൻഡിൽ

എന്നും അമ്മേ നോക്കി കിടന്നു


അടുക്കള വാതിൽ പിറകിൽ

തുരുമ്പെടുത്ത ആണിയിൽ

കലണ്ടർ  രൂപത്തിൽ

കല്യാണ  ചരമ  കുറിപ്പുകൾ

ഇൻഷുറൻസ് , ഫീസ്, പാൽ

പത്രം,, പലചരക്കു കുറിപ്പുകൾ

നിറഞ്ഞ കണക്കു  പുസ്തകം 

അതിൽ എപ്പോഴും വെള്ള -

നൂൽ  കോർത്തൊരു സൂചി

അച്ഛന്റെ ഷർട്ടിന്റെ ബട്ടൺ

പിടിപ്പിക്കാൻ അമ്മേടെ കരുതൽ

ഒരു കൈയ്യകലെ ഭദ്രം!


 രാത്രി പഠിച്ചു തളരുമ്പോൾ

കുടിക്കാൻ മൺ കൂജയിൽ

വെള്ളം, ഒരു കൈയ്യകലെ

അമ്മ കരുതൽ


വെളുപ്പിന് ഉണർന്നു പഠിക്കുമ്പോൾ

ഉന്മേഷത്തിന് ചുക്ക് കാപ്പിയും

ഒരു കൈയ്യകലെ  ഉണ്ടാവും


അമ്മയാരുന്നു വീടിന്റെ

അഡ്മിനിസ്ട്രട്ടറും അക്കൗണ്ടന്റ്റും

അടുക്കളയെന്ന ഫാക്ടറി യിലെ

പ്രൊഡക്ഷൻ കൺട്രോളറും

എന്നിട്ടും ..........,..

അമ്മയ്ക്കും അച്ഛനുമിടയിൽ

ഒരു കയ്യകലം ഉണ്ടായിരുന്നു


ഒരു തലയിണ അവർക്കിടയിൽ

അകലം തീർത്തിരുന്നു

ബാല്യത്തിലെ കാഴ്ച


പിന്നെ   ...പിന്നെ.....

അച്ഛൻ കട്ടിലിലും അമ്മ നിലത്തും

കയ്യകലത്തിന്റെ  നീളം കൂടിയതിന്റെ

പൊരുളറിഞ്ഞത്  കൗമാരത്തിൽ,


അമ്മേടെ മാമ്പഴ പുളിശ്ശേരി 

ഒന്നു പരീക്ഷിച്ചു, എന്തോ ഒരു കുറവ്

ഒരു നുള്ളു  ശർക്കരയോ, ഒരു നുള്ളു

പഞ്ചസാരയോ ചേർത്തോളൂ,

അമ്മേടെ കയ്യളവിൽ അതും ഭദ്രം,


ഒരു കൈയ്യകലം  എല്ലാരും

ഉണ്ടാവേണം എന്നമ്മ ആശിച്ചു

എന്നിട്ടും......

ഒരുപാട് കാതമകലെ

തനിച്ചായിപോയ  അമ്മേടെ

അസ്ഥി തറ   കാടുംപടലും

പിടിച്ചു  അന്തിതിരിവെട്ടം

പോലും കൊടുക്കാതെ....

അനാഥമായി...,,...!

Published asianet











0 comments:

Post a Comment