അമ്മുട്ടീടെ കുടക്കു പ്രായം
പത്തൊൻപതു വർഷം ആറ്മാസം,
അവൾക്കിരുപതും
മഴവില്ലിന്റെ സപ്ത വർണ്ണങ്ങൾ
വaരി തൂകിയ മഞ്ഞപിടിയുള്ള
കുഞ്ഞിക്കുട..
അമ്മുട്ടി "മഴ "നനഞ്ഞ
മഴവെള്ളം കോരിയെടുത്ത
ആദ്യത്തെ കുട
പള്ളയുടുപ്പു - അമ്മുട്ടി ജനിച്ച അന്നു
ആദ്യമായിട്ട വെള്ളയുടുപ്പ്
ബേബി പൌഡർ മണമുള്ളത്
കുട്ടിയുടുപ്പ് -ചുവപ്പിൽ കറുത്ത പൂക്കളും
സ്വർണ്ണ വരകളുമുള്ള കുഞ്ഞുടുപ്പു
അമ്മുട്ടീടെ ആദ്യത്തെ പിറന്നാൾ ഉടുപ്പു
അമ്മുട്ടീടെ ആദ്യത്തെ രണ്ടു
കുഞ്ഞിപല്ലുകൾ തേച്ച നീല ബ്രഷ്
അമ്മുട്ടി ആദ്യമായിട്ട പിങ്ക്
നിറത്തിലെ ലുണാർ ചപ്പൽ
ഒരു നുള്ളു മണ്ണ് അവൾ ആദ്യം
പിച്ച വച്ച മണ്ണ്.
കരിവള - നൂലുകെട്ടു കഴിഞ്ഞു അമ്മുട്ടിയെ
ആദ്യമായി അണിയിച്ച പന്ത്രണ്ടു വളകൾ
അമ്മുട്ടീടെ അമ്മക്ക് പതിനെട്ടു
തികഞ്ഞപ്പോൾ കസിൻസ് കൊടുത്ത
വയലറ്റ് ടെഡി - പങ്കു
അമ്മുട്ടിക്ക് ആദ്യ പിറന്നാളിന് അച്ചേടെ
കൂട്ടുകാരൻ കൊടുത്ത ചുവന്ന ടെഡി -പിങ്കി
അമ്മൂട്ടിടെ നൂല് കേട്ടു കഴിഞ്ഞു
പോരുമ്പോൾ അമ്മമ്മ അതുകൂടി
തന്നിട്ട് പറഞ്ഞു, ഇനി ഇതു
നിന്റെ കുട്ടിക്ക് കളിപ്പാട്ടമാവട്ടെ,
അങ്ങിനെ അമ്മുട്ടിക്ക്
ഒന്നാം വയസിലേ ഇരട്ട കുട്ടികളായി
പങ്കുവും - പിങ്കിയും
അമ്മുട്ടീടെ പച്ചനിറമുള്ള
പിങ്ക് മുത്തുകൾ പിടിപ്പിച്ച സ്ലേറ്റ്
ഹരി ശ്രീ വരച്ചത് ഇന്നും മായാതെ
വച്ചിരിക്കുന്നു.
അമ്മുട്ടിടെ ആദ്യം പറിഞ്ഞ
മുല്ലമൊട്ടു പല്ല് ചുവന്ന ഒരു തുണ്ടു
പട്ടിൽ പൊതിഞ്ഞുവച്ചിരിക്കുന്നു
അമ്മുട്ടി പിച്ചവച്ചപ്പോൾ അണിയിച്ച
നിറയെ കിലുക്കനുള്ള കുഞ്ഞി കൊലുസ്
അമ്മുട്ടി ആദ്യമായി ചിത്രം
വരച്ച പെൻസിൽ,
അവൾ നിറം കൊടുത്ത കുഞ്ഞു ക്രയോൺസ് തുണ്ടുകൾ
നിറച്ച സ്പടിക പാത്രം
പ്ലേ സ്കൂളിൽ ഇട്ട ആദ്യ യൂണിഫോം
മൂന്നാം വയസ്സിലെ ആദ്യ മത്സരസമ്മാനമായ കുഞ്ഞു ട്രോഫി
ആദ്യമായണിഞ്ഞ ചിലങ്കയിലെ
നൂറ്റി ഒന്നു കിലുക്കൻ
അമ്മുട്ടി പിറന്നിട്ടുന്നു വരെ യും
അവൾ പിരിയാത്ത ഒന്നുകൂടി
ഉണ്ട്, ഒരു പഞ്ഞി തലയിണ
ഇന്നും കോളേജ് ഹോസ്റ്റലിൽ നിന്നും
ആഴ്ചാവസാനം വീടെത്തുമ്പോൾ
മറക്കാതെ അവൾ കൊണ്ടുവരുന്ന ഒന്നു!
(ഇതാവട്ടെ ഇരുപതു തികയുമ്പോൾ അമ്മുട്ടി ക്കുള്ള സമ്മാനം )
(എല്ലാ അമ്മമാരും ഓർമ്മ ചെപ്പിൽ സൂക്ഷിക്കുന്നുണ്ടാവും ഇങ്ങനെ ചിലതു? )
Published manorama



0 comments:
Post a Comment