വാക്കേറ്റങ്ങൾ മുറിവേല്പിച്ചത്
ഹൃദയ ഭിത്തികളെ ആയിരുന്നു
ഉടൽ ചവുട്ടിയരച്ചപ്പോൾ
ചതഞ്ഞു മുറിഞ്ഞത് മനസ്സായിരുന്നു
അന്ന്, തഴയപ്പെട്ട തനിച്ചായ
നിലാവുറയാത്ത രാത്രികളിൽ
എന്റെ മൃദു സ്പർശങ്ങളും
സാന്ത്വനങ്ങളും കുളിർ മഴ
പെയ്ത്തായിരുന്നു നിനക്ക്
ഇന്ന്, നിലാവുറഞ്ഞ തണുത്ത
രാത്രികളിൽ എന്റെ നിദ്രകൾക്ക് കൂട്ടായി
നിന്റെ സ്നേഹ സാന്ത്വനങ്ങളില്ല
ഞാൻ നിനക്കന്യയായി
രാത്രിയുടെ നിശ്ശബ്ദതയിൽ
നിന്റെ സ്വപ്നങ്ങളിലെ
മുഖങ്ങളിൽ ഞാൻ നിനക്കൊരു ഒറ്റുകാരി!
Publushed manorama



0 comments:
Post a Comment