• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Saturday, 23 April 2022

Posted by Aami
No comments | 06:19

  ഇതെന്തു  പേര് എന്നു ചിന്തയാവും,

മോൾക്ക്‌ കഥ കേട്ടാലേ ഉറക്കം വരൂ, പറഞ്ഞു പറഞ്ഞു ഇരുപതു  വർഷം കൊണ്ടു കഥ കൊട്ടാരത്തിലെ കഥകൾ  ഒക്കെ തീർന്നു. അങ്ങിനെ വന്നപ്പോൾ

മെനഞ്ഞെടുത്ത ഒന്നാണിത്.

ഇതു മാത്‍സ് ക്ലാസ്സിൽ കേട്ടതല്ലേ..?

കണക്കൊരു ബാലികേറാ മല  തന്നെ ആയിരുന്നു. എന്താണെന്നറിയില്ല എത്ര പഠി ച്ചാലും പിടി തരാത്ത ഒന്നായിരുന്നു എനിക്കതു. എക്സാം ന് മുൻപ്  ക്വസ്റ്റ്യൻ  ബാങ്ക്ഗൈഡ് മുഴുവൻ പഠിച്ചിട്ടാണ് പോകുന്നത്,മുപ്പത്തിയഞ്ചു മാർക്സിൽകൂടുതൽ എനിക്കു കിട്ടീട്ടില്ല അതാണ്സത്യം.

കുറെ നാളുകൾ കഴിഞ്ഞപ്പോൾ  a+b യും b+a യും, ജോമെട്രിക് ഡിസൈൻസ്നോടുമൊക്കെ വല്ലാത്ത 

 ഇഷ്ട്ടം തോന്നി തുടങ്ങി. ഇൻസ്‌ട്രുമെന്റ് ബോക്സ്‌ ഉം സൈഡ് പൊട്ടിയ സ്കെയിലും ജലരേഖ  ഒക്കെയും  പുസ്തകത്തിന്റെ ഏതൊക്കെയോ കോണിൽ ഇടം പിടിച്ചു.

ആൾജിബ്രയും, ജോമേട്രിക് ഡിസൈൻസും ഉള്ള വസ്ത്രങ്ങളോടും ഒരു വല്ലാത്ത ഇഷ്ടം  മനസ്സിലേക്ക്  നടന്നു കയറിയ കാലം ഇപ്പോഴും അങ്ങിനെ തന്നെ.

കഥയിലേക്ക് വാ അമ്മേ, മോൾക്ക്‌ ദേഷ്യം വന്നു തുടങ്ങി 

ഇരുപതു കാരിക്ക് കഥ പറഞ്ഞു കൊടുക്കുന്നത് അത്ര എളുപ്പമല്ലല്ലോ,

അതേ, ഈ കണക്കിലെ x, y യും കുറേകാലമായി  ആരൊക്കെയോ കോമയിട്ട് നിർത്തിയിരിക്കയായിരുന്നു, ഒരു ദിവസം കണക്കു മാഷ്  അതിനെ x+y ആക്കി പിന്നൊരു ദിവസം x=y ആക്കി, സന്തോഷം ഇരട്ടി ആയി,, അതാ (xy)  രണ്ടു പേരും ഒരു കുടക്കിഴിൽ, സന്തോഷം പിന്നെയും ഇരട്ടിച്ചു.

അങ്ങിനെ  x ഉം y യ്യും ഒരുമിച്ചു പോകയാരുന്നു, x ഉം y ഉം രേഖയുടെ രണ്ടറ്റത്തും, കേന്ദ്ര ബിന്ദുവിലും, അക്ഷാമ്ശ ത്തിലും, രേഖാമ്ശത്തിലും  ലാംബമായും, തിരശ്നിചീനമായും ഒക്കെ നിലകൊണ്ടു.

ഒരു ദിവസം കണക്കു മാഷ്  ഒരു ചതി ചെയ്തു, x നെ മാത്രം എടുത്തു കൊണ്ടു പോയി, y തനിയെ  ആവുകേം ചെയ്തു, y ആവട്ടെ x പാവമല്ലേ പോയി വരട്ടെ എന്നു ചിന്തിച്ചു  ഒരു ഗ്രാഫ് പേപ്പർ നു ചുവട്ടിൽ y നെ കാത്തിരുന്നു, ,പക്ഷേ x നു ഈ ഇടയായി ഇത്തിരി ഗർവ്വ്  ഉണ്ടെന്നു, y ക്കു നന്നായി അറിയാം, കാരണം x ന്റെ കൂടെ

ഇപ്പോൾ ആരോഹണ  ക്രമത്തിലും, അവരോഹണ  ക്രമത്തിലും കൂട്ടായി  A, Ps, r ഇങ്ങിനെ കുറെ കൂട്ടുകാർ  ഛേദമായും, അംശമായും  ഒക്കെ എത്തീട്ടുണ്ട്, അതു കൊണ്ടു x നു തിരക്കോട് തിരക്ക്

.ഒരു ദിവസം y  x നെ അന്വേഷിച്ചു ഇറങ്ങി,

എങ്ങും x നെ കണ്ടീല്ല, അങ്ങിനെ നേരം വൈകിയപ്പോൾ y  ക്കു  B എന്നും  L, G എന്നും കുറെ പേരെ കിട്ടി. ആനേരം x    y ക്കു അരികിലേക്ക് വന്നു, എന്താണെന്നറീല്ല y ഗൗനിക്കാൻ പോയില്ല x നെ,  അതു- മറ്റൊന്നും കൊണ്ടായിരുന്നില്ല, y ഇവരുടെ  ഒക്കെ മധ്യ ത്തായിപ്പോയി, x നു yനോട്   വല്ലാത്ത ദേഷ്യം തോന്നി ,

അതിനു ശേഷം x ഉം y ഉം  പിണങ്ങി പിരിഞ്ഞു x ഉം y യ്യും രേഖയുടെ  രണ്ടു ധ്രുവങ്ങളിലേക്കു  എത്തി നിൽപ്പായി, ആരാദ്യം ഈ രേഖ മറികടക്കും എന്നു ചിന്തിച്ചു...

Y കുറെ പറഞ്ഞു x തിരികെ  വരാൻ , പക്ഷേ   x   ഇപ്പോൾ ഗ്രാഫ് പേപ്പർ ന്റെ മുകളിലെ  പടിയിൽ ആണ്, y ആവട്ടെ ഏറ്റം താഴെ കോണിൽ x നേ  ഉറ്റു നോക്കി യിരിപ്പാണ് , X നീ താഴേക്കു ഇറങ്ങി വന്നു നിന്റെ വില  മൈനസ്പൂജ്യം  (ഇങ്ങിനെ ഉണ്ടോ എന്നറിയില്ല ) ആക്കേണ്ട,അവിടെ തന്നെ നില കൊണ്ടോട്ടേ എന്നു y ഉം  കരുതി.

 X നീ എപ്പോഴും ഉയരങ്ങളിൽ  എത്തിപ്പെടണം, y അങ്ങിനെയാ ആഗ്രഹിക്കുന്നെ.... X നും അതറിയാം, പക്ഷേ x നു ചില നേരം കുന്നായ്മകൾ മാത്രേ  പ്രകടമാക്കാൻ അറിയൂ.....

X ഉം y ഉം പിണങ്ങി പിരിയുമോ..? നോക്കാം..

കണക്കുമാഷ്    ഇനി ഇങ്ങിനെ എഴുതട്ടെ,

X, y,   x=y,   x+y,    (xy)   X/Y  ഇനി     X - Y/y-x

എന്നു കൂടി എഴുതി ചേർക്കാം!

മോൾ ഉറങ്ങി, നാളെ അറിയാം എവിടെ വരെ  കേട്ടു എന്നു. അപ്പോൾ ഇനി

ശുഭ  രാത്രി....,...!





,




0 comments:

Post a Comment