സൂർ..
വെറുതെ സ്വപ്നം കണ്ടു നോക്കാറുണ്ട്. പകൽ സ്വപ്നം അല്പം അതിശയൊക്തിയോട് തന്നെ.
മലയാള മനോരമ ഓൺലൈനിൽ ഒരു കവിത അയച്ചു കൊടുത്തിട്ടു എന്നും സാഹി ത്യം പേജ് തിരയും, വെറുതെ.. മെയിൽ നോക്കും. സൃഷ്ടി യെപ്പറ്റി ഇൻബോക്സിൽ കമന്റ് ഉണ്ടോ..? ഒന്നൂല്ലന്നെ...
രാവിലെ എണീക്കുന്നത് തന്നെ "നിന്റെ ഫോട്ടോയും പേരും, നിന്റെ ഒരു കവിതയും... ശരിക്കും നീ യാണോ എഴുതീതു..? എന്നൊക്കെ പ റ ഞ്ഞു ആരെങ്കിലും വിളിക്കുമെന്നു... എവിടുന്നു, അങ്ങിനെ വരാൻ വഴിയില്ലല്ലോ, ഇൻബോക്സിൽ കിട്ടിയാലും എഡിറ്റൊറിയൽ ബോർഡ് ഒരു മൗസ് ക്ലിക്കിൽ റീ -സൈക്കിൾ ബിന്നിലേക്ക് എറിഞ്ഞിട്ടുണ്ടാവും, ഭാഗ്യത്തിനു പേപ്പറിൽ അല്ലാത്തത് കൊണ്ടു ചുരുട്ടി കൂട്ടൽ ഒഴിവായി കിട്ടി...
അ സ്വപ്നമവിടെ പാതി വഴിയിൽ നിൽക്കുമ്പോൾ..
മറ്റൊരു സ്വപ്‌നം പടി കടന്നെത്തി
ഈ എഴുതുന്നത് ആരേലും ഒന്നു കാണിക്കേണ്ടേ..? ആരെ കാണിക്കാൻ
ഗൂഗിളിൽ തപ്പി... ആ കിട്ടി ആട് ജീവിതം അസ്സലാക്കിയ ബന്യാമിൻ...(സങ്കല്പം )
അദ്ദേഹത്തിന്റെ മെയിൽ അഡ്രസ്, വാട്ട്സ് ആപ്പ്, ഫേസ് ബുക്ക്, മൊബൈൽ ഒക്കെ തപ്പിയെടുത്തു..
ആദ്യം ഒരു കത്ത് മെയിൽ ചെയ്തു,
തൊട്ടു പിന്നാലെ ബ്ലോഗ് അഡ്രസ് കാണിച്ചു വീണ്ടും ഒരു മെയിൽ അയച്ചു. സമാധാനത്തോടെ കിടന്നുറങ്ങി.
പിറ്റേന്ന് എന്റെ മെയിൽ ബോക്സിൽ ഒരു മെയിൽ ബെന്യാമിന്റെത്
മെയിൽ കിട്ടി, ബ്ലോഗ് ഒക്കെ കണ്ടു, വായിച്ചു
(ഓ ആശ്വാസം, ആത്മാഗതം ആണേ )
തൊട്ടടുത്ത വരിയിൽ
വേറെ പണിയൊന്നും ഇല്ലേ, ഒരു ബ്ലോഗ്.
മേലിൽ ആവർത്തിക്കരുത്.
പോയി പറമ്പിൽ രണ്ടു പച്ചക്കറി വിത്തിട്ടൂടെ?
കണ്ണു തുറന്നുനോക്കിയപ്പോളാണ് സത്യം മനസ്സിലായെ, സ്വപ്നമാരുന്നെന്നെ.
എന്റെ ബ്ലോഗ് എനിക്ക് മാത്രം സമാധാനിക്കാനാണ്, അനേകായിരം കോടി കവിത, കഥ രചന കൾക്ക് ഇടയിൽ ഇതു കൂടി അവിടെ കിടന്നോട്ടെ, ആർക്കും നഷ്ടമില്ലല്ലോ, ഒരു പഴമൊഴി പോലെ കാക്കയുടെ വിശപ്പും പശു വിന്റെ ചൊറിച്ചിലും...... എന്നൊക്കെ പറയും പോലെ..
എന്നു കരുതി സ്വപ്നം കാണാതിരിക്കാൻ പറ്റുമോ..? സ്വപ്നം കാണാനുള്ളതല്ലേ..?
എനിക്കു രണ്ടു കോടി രൂപ വേണം, ആഗ്രഹിക്കുമ്പോൾ കുറക്കുന്നത് എന്തിന്..
ഇത്തിരി കൂടുതൽ ഇരിക്കട്ടെ, ആവശ്യത്തിനല്ലേ കാശ്.
ആരു തരും
അങ്ങിനെ ചിന്തിച്ചു കിടന്നുറങ്ങി പോയി!
****** ****** ******* ******
ബിൽഗേറ്റ്സ് ന് എവിടെയോ പോകണം. ഒരു കാറു മായി യാത്ര തുടങ്ങി. പോകേണ്ടത് അത്യാവശ്യമായതു കൊണ്ടു യന്ത്ര തകരാറുള്ള കാർ ആണെന്നോർക്കാതെ യാണ് യാത്ര.. കാർ ഓടി യോടി കൊല്ലം വരെ എത്തി. വഴിയിൽ അതുവരെ ബ്രേക്ക് ഡൌൺ ആവാതിരുന്ന കാർ അവിടെ എത്തിയപ്പോൾ ബ്രേക്ക് ഡൌൺ ആയി.
ബിൽഗേറ്റ്സ് കാറിൽ നിന്നിറങ്ങി എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചു നിൽക്കയായിരുന്നു, വഴിയിൽ ആകെ മഴ പെയ്തു വെള്ളം കെട്ടി കിടക്കുന്നു മുണ്ടായിരുന്നു.
ഒരു സൂപ്പർ ഫാസ്റ്റ് പാഞ്ഞു പോയപ്പോൾ അതിമനോഹരമായി ആ ചെളി വെള്ളം കൊണ്ട് ബിൽഗേറ്റ്സ് നെ നന്നായി കുളിപ്പിച്ചു.
കൈയ്യും കെട്ടി കഥാ പുരുഷൻ സൂപ്പർ ഫാസ്റ്റ് പോയ വഴി കുറെ നേരം അങ്ങിനെ നിന്നു. ഇടയ്ക്കു വാച്ചിലേക്ക് നോക്കുന്നുണ്ട്.
(വാച്ചിൽ അമേരിക്കൻ സമയം ആയിരുന്നു )
അക്ഷമയോടെ അദ്ദേഹം രണ്ടും കല്പിച്ചു
പോകുന്ന വണ്ടികൾക്കൊക്കെ കൈ കാണിച്ചു, എവിടെ ഈ ചെളി വെള്ളത്തിൽ കുളിച്ചു നിക്കണ ആൾക്ക് ആരെങ്കിലും ലിഫ്റ്റ് കൊടുക്കുമോ ..?
അതു ബസ് സ്റ്റോപ്പ് അല്ലാത്തത് കൊണ്ട് ബസ് ഒന്നും നിർത്തുന്നുമില്ല.വിഷ മിച്ചു നിന്ന ബിൽ ഗേറ്റ്സിനടുത്തു കൂടി ഞാൻ കാറിൽ ഇങ്ങിനെ പോകയായിരുന്നു, ഒരാൾ പിറകെ ഓടി വരുന്നത് കണ്ടു ഞാൻ കാർ നിർത്തി.
ഗേറ്റ്സ് എന്റെ അടുത്ത് വന്നു ആൾക്ക് എത്തേണ്ട സ്ഥലവും സമയവുമൊക്കെ പറഞ്ഞു, പുള്ളിടെ ആക്സന്റ് എനിക്കു വശമില്ലെങ്കിലും കുറച്ചൊക്കെ മനസിലായപോലെ ഞാൻ തല കുലുക്കി .
അദ്ദേഹത്തിനു തിരുവനന്തപുരത്തു എത്തണം, അതും കുറച്ചു സമയത്തിനകം വേണം താനും
ഞാൻ അദ്ദേഹതോട് കയറാൻ പറഞ്ഞു.
കാർ , വഴി മദ്ധ്യേ ഉള്ള എല്ലാ തടസ്സങ്ങ ളെയും മറി കടന്നു പറഞ്ഞതിനും ഒരു മിനിറ്റു മുന്നേ അവിടെ എത്തി. അദ്ദേഹത്തിനു സന്തോഷമായി.(അദ്ദേഹ ത്തിനു മാറുവാൻ
ഒരു ജോഡി ഡ്രസ്സ് കൂടി വാങ്ങി കൊടുക്കാൻ ഞാൻ മറന്നില്ലന്നേ.) (പുള്ളീ ടെ കൈയിൽ ഇന്ത്യൻ മണി ഇല്ലാരുന്നു )
ഞാൻ എന്റെ വഴിയേ, ബിൽ ഗേറ്റ്സ് അദ്ദേഹംത്തിന്റെ വഴിയേ,
കുറെ ദിവസങ്ങൾ കഴിഞ്ഞു എന്നെ അന്വേഷിച്ചു ബിൽ ഗേറ്റ്സ് ന്റെ പ്രതിനിധി എത്തി, (എങ്ങിനെ എന്നെ കണ്ടു പിടിച്ചു എന്നതിനു ഇവിടെ ഒട്ടും പ്രസക്തിയില്ല.)
എന്നിട്ട് അന്ന് കണ്ടതും, ഹെൽപ് ചെയ്തതും ബിൽ ഗേറ്റ്സ്ന്ആ യിരുന്നു എന്നും, അന്ന് ചെയ്ത ഉപകാരത്തിനു എന്തു പകരം വേണ മെന്നും, എന്തും ചോദിക്കാം എന്നൊക്കെ പറഞ്ഞു.
എന്തു ചോദിക്കും .... കുറെ നേരം ആലോചിച്ചു.
(ഈ മാസത്തെ ടാർഗറ്റ് ആയിട്ടില്ല, G M H. O യിലേക്ക് വിളിപ്പിക്കും എന്നു മെയിൽ ഉണ്ടാരുന്നു )
എനിക്കു ഒരു രണ്ടു കോടി രൂപ ഇങ്ങു തന്നേ ക്കെന്നു ഞാനും പറഞ്ഞു,
ദേ സാക്ഷാൽ ബിൽ ഗേറ്റ്സ് ഇറങ്ങി വരുന്നു, എനിക്കു രണ്ടു കോടിയുമായി.
ഈ മാസത്തെ ടാർഗറ്റ് അച്ചീവ് ചെയ്ത്
എനിക്കൊരു മിനി കൂപ്പർ മതിയാരുന്നു.(ആരാന്റെ പ്ലാവിലെ ചക്കയ്ക്ക് എന്താ രുചി)
പറഞ്ഞിട്ട് കണ്ണു തുറന്നപ്പോഴല്ലേ സ്വപ്നം ആണെന്ന് മനസ്സിലായത്..
എന്നാലും ഇതിത്തിരി കൂടി പോയോ,?
രണ്ടു കോടി എന്നത്, ഇത്തിരി കുറച്ചു ചോദിച്ചാൽ മതിയാരുന്നു, ആ ബിൽ ഗേറ്റ്സ് എന്തു വിചാരിച്ചു കാണും എന്നെ പറ്റി.. ആ സ്വപ്നത്തിലല്ലേ... സാരമില്ല !
( ആ പിന്നെ എനിക്കു കാർ കണ്ടാലേ അറിയൂ, ഡ്രൈവ് ചെയ്യാൻ അറീല്ലെന്നേ, അവർക്കു ആള് മാറി പോയതാവും..)
ആരോടും ഈ ആയിരം കോടീടെ കാര്യം മിണ്ടേണ്ട. കേട്ടോ. നിന്റെ ആവശ്യം കഴിഞ്ഞു ബാക്കി ഉണ്ടെങ്കിൽ തന്നാൽ മതി.



0 comments:
Post a Comment