സൂർ .......
ഓർമ്മകൾ തുരുമ്പെടുത്താലും
മിഴികൾ ഇടഞ്ഞകന്നാലും
നീ നിദ്രയിൽ അലിയുക
നിനക്കായി കാലംതെറ്റിച്ചു
കണിക്കൊന്നമുന്നേ പൂവിട്ടിട്ടുണ്ട്
ഓർമ്മചിരാതുകൾ
മിന്നിത്തിളങ്ങുന്ന
നിന്റെ മനസിലെ മൗനത്തിൻ
ചില്ലയിലേക്ക്
പൊൻ തിരി നാളമായ്
പൊൻ കണിയുമായി
ഒരു വിഷു പുലരി യെത്തുന്നുണ്ട്
കണി കൊന്ന പൂത്ത
താഴ് വാരങ്ങളിലെ
കുളിർ കാറ്റരിച്ചെത്തുന്ന
പുല്ലാഞ്ഞി മേടുകളിൽ
സ്വർണനിലാത്തുകിലിലീ
കനവുകൾ പൂക്കുന്ന ചില്ലയിൽ
പൊൻ കണിയും കൈ നീട്ടവുമായി
നിനക്കായി ഈ വിഷുപുലരി .



0 comments:
Post a Comment