സൂർ.....
ഇന്നിപ്പോൾ ഇങ്ങിനെ
എഴുതാൻ തോന്നുന്നു,
എന്തെന്നോ...?
വിളിക്കുമ്പോൾ
നിന്നെ കിട്ടില്ല
ചില നേരം
ഇനി വിളിക്കില്ലെന്നു
കരുതും നേരം
വീണ്ടും നിന്റെ
സ്വരം കേൾക്കാൻ തോന്നും
നിന്നെ വേണ്ടെന്നു
തോന്നും നേരം
നിന്നോടുള്ള സ്നേഹം
ഒരു തിരമാലപോലെ
എന്നിലേക്കു ആർത്തലയടിക്കും
വഴിയിൽ കളയാനും പറ്റാതെ
നീയെന്ന സത്യം
എന്നോട് ചേർന്ന്.,........



0 comments:
Post a Comment