നിന്റെ ചുംബനത്തിന്റെ
നനവൂറുന്ന ലഹരിയിൽ
താഴോട്ടിറങ്ങുന്ന തുള്ളികൾക്ക്
ഒരു സൂചി മുന നോവ്
നിന്റെ ഗന്ധം
ഓർമ്മകളെ ഗർഭം ധരിച്ചു
നേർത്ത ചുംബനങ്ങളുടെ കാലൊച്ചകൾ
ചൊടികളിൽ നിന്നു രാഗാർദ്രമായി
നിന്റെ ചുണ്ടിലേക്ക് വലിച്ചെടുക്കുന്നത്
എന്റെ സ്നേഹത്തിന്റെ
നോവുതീർക്കുന്ന തേങ്ങലുകളാവട്ടെ
ഇന്നലെ പെയ്തൊഴിഞ
മഴയിലൂടെ ഒലിച്ചിറങ്ങിയ
ചുംബനത്തുള്ളികൾ
എന്റെ ചൊടിയിൽ നിന്നു
നിന്റെ ചൊടിയിതളഴകിലേക്ക്
ഊറിയെത്തുന്നത്
ചുംബനത്തിന്റെ നേർത്ത
ചുടു നിശ്വാസങ്ങളാകുന്നു.
ഇന്നലകളിലെ ഓർമ്മത്തുടിപ്പുകൾ
ഇന്നീ വഴിയിനി വരില്ലന്നറിയാ -
മെനിക്കും നിനക്കും
എന്നിട്ടും എന്തിനോ വേണ്ടി
കാത്തിരിക്കുന്നു.



0 comments:
Post a Comment