എന്റെ വേരുകൾ ആഴങ്ങളിലേക്ക്
ആഴ് ന്നിറങ്ങുന്നത് നിന്നിലേക്കെന്നു
നിനച്ചു, പക്ഷേ.....
ചില കുത്തൊഴുക്കിൽ
അടിവേരുകൾ അടിപതറിയിരുന്നു
അപ്പോഴും ഞാൻ നീയെന്ന
വൃക്ഷത്തിൽ
പടർന്നു കയറി മൂഢമായൊരു
വിശ്വാസത്തിൽ.
നിന്റെ വേരുകൾ കടപുഴ കി
എന്നെ തകർത്തെറിയുന്നതറിയാതെ
സ്വയം ചോദ്യ ചിഹ്നമായി!



0 comments:
Post a Comment