അറിഞ്ഞീല്ല ഇന്നലേ വരെ ഞാൻ
ആ ചൊടികളിലൂടെ ഉണർത്തിയ
പിയൂഷ പ്രവാഹമായ നാദധാര
വിരലുകളിലൂടെ ഊർന്നിറങ്ങിയ കവിതകൾ
ഒഴുകിയെത്തിയ നാദവീചികൾ
കേട്ടൊരുമിച്ചൊഴുകിയ
കളർ ''പാലറ്റിലെ ''വർണ്ണങ്ങൾ
അറിഞ്ഞപ്പോൾ യവനികക്കുള്ളിലായ്
മറഞ്ഞീ കരൾ നിറഞ്ഞൊഴുകിയ ചിരി
ഗുൽമോഹറുകൾ ചുവന്ന
പൂക്കൾ പൊഴിച്ചു കിടന്ന
വഴികളിലൂട,തനിയെ
നേർത്ത പുല്ലാങ്കുഴൽ
നാദത്തോടെ
ആരവങ്ങൾക്കായി കാതോർക്കാതെ
ആഴത്തിൽ കുത്തിയിറക്കിയ
സൂചി മുന നോവ്
എന്നേക്കുമായി തീർത്തു
നടന്നകലന്നു,
ജനിമൃതികൾക്കപ്പുറത്തേക്ക്..
മനസുകളിൽ ശ്രുതി തീർത്തു
പെയ്തൊഴിഞ്ഞ മേഘ പാളികളിൽ
പെയ്തൊഴിയാത്ത മനസ്സുകളിൽ
ഒരു പിയൂഷ വാഹിയായി
ഈ പുല്ലാങ്കുഴൽ നാദപ്രവാഹം
എല്ലാവരിലും എന്നേക്കും
വേലിയേറ്റങ്ങൾ തീർപ്പാനായി
ഉണ്ടിനിയിവിടെ സ്മൃതികളിൽ
'അനസ്ത്യേഷ്യ'യുടെ സൂചി മുന-
നോവും 'കഥാർസിസും ' 'സിലൗട്ടും
'ആമ്പലും, നീയും' 'ജുഗൽ
ബന്ദിയും .' സ്കൂളും '
അറിയാനിനി ഏറെയുണ്ട് ബാക്കി..
Published manorama



0 comments:
Post a Comment