ഒരു മഞ്ഞു ജനിക്കുമുഷ:സന്ധ്യയില്‍
ഒരു മഞ്ഞുരുകുമീ പൊന്‍പുലരിയില്‍
എന്നും ....
കണ്ണീരിന്റെ ഉപ്പുരസമായിരുന്നു മന്ദഹാസത്തില്‍
വിഷാദത്തിന്റെ വേലിയേറ്റമായിരുന്നു നയനങ്ങളില്‍
നിറമുള്ള വളപ്പൊട്ടുകള്‍ മനതത്രിയില് ഉടഞ്ഞു കിടന്നിരുന്നു
ഇടറിയ ശബ്ദത്തോടെ തകര്ന്നുചിന്നി പൊഴിയുന്ന ചാറ്റല്‍ മഴയും
നിറം മങ്ങിയ മഴവില്ലും
പുകയേറ്റ് തപിക്കുന്ന വിപഞ്ചിക പോലെ ഹൃത്തടവും
എപ്പോഴും ശേഷിച്ചിരുന്നു
ഒരു കുഞ്ഞു പുല്‍നാമ്പ് കരിഞ്ഞു മരിക്കുന്നു, തീക്ഷണമാം സൂര്യന്റെ ശോഭയില്‍
ഒരു പുല്‍നാമ്പ് പുനര്ജനിക്കുന്നീ, വര്‍ഷ കാല ഹർഷോന്മാദത്തില്.
സൂര്യകിരണങ്ങള്‍ അഗ്നിവര്‍ഷിച്ച ദിനങ്ങള്‍ കൊഴിയുമ്പോള്‍
കൊരിചോരിയുന്ന വര്‍ഷ കാലപ്പെയ്ത്തില്
മരം കോച്ചും തണുപ്പില്‍
മരിക്കുന്ന ഈ മനസ്സിൽ ഒരമൃത മഴ പോലെ
നീയുമുണ്ടാവില്ലേ ...?
എപ്പോഴോ മനസ് ശൂന്യമായി പോയിരുന്നു
എഴുതാത്ത ഒരു തുണ്ടു കടലാസ് പോലെ.



0 comments:
Post a Comment