ചുമരിന്നലങ്കാരമായി ഘടികാരം
തളം കെട്ടിയ നിശ്ശബ്ദത ഭേദിച്ചീ
ടിക്ക് ടിക്ക് ശബ്ദ വീചിയാല്‍
ഘടികാര സൂചി മുന്നോട്ട് പായുന്നു -
കാലമാം രഥചക്രത്തിനൊപ്പം ,
കാത്തു നില്ക്കീലയീ കാലം
എനിക്കായെങ്കിലും, കാലമെന്‍
കവിളില്‍ വരക്കുമീ കറുത്ത രാശിയും
വളര്‍ച്ച മുരടിച്ചോരീ തത്വചിന്താഗതിയും
വിശ്രമമില്ലാത്ത കഠിനപ്രയാണങ്ങളും
ഒടുവിലോകിട്ടുന്നതീ ഉപഹാരമായി
പരാജയത്തിൻ തകര്‍ന്ന പഴംപാത്രം മാത്രം
ചായം മാഞ്ഞ ഭിത്തിയില്‍
പണ്ടെങ്ങോ കോറിയ നഘക്ഷതത്തിൻ രൂപരേഖ
ശരറാന്തല്‍ വിളക്കെരിയുമീ പ്രകാശപൂരിതമാം യാമത്തില്‍
കഥകള്‍ പറഞ്ഞു വിരസമാകുന്ന സന്ധ്യകളില്‍
എൻ സമയരഥമിതാ മറുകര തേടുന്നു .......



0 comments:
Post a Comment