കാലത്തിന്റെ കൈവിരല്‍ തുമ്പിലൊക്കെ പ്രണയം നിറച്ച ചിത്രങ്ങളായിരുന്നു
പ്രണയം തളിര്‍ത്ത പൂമരചില്ലകളില്‍ തപിക്കുന്ന നീഡഹൃദയവും നെഞ്ചില്‍ ഉരുകും ഹൃത്തടവും ഉണ്ടായിരുന്നു.......
കാലത്തിന്റെ ചക്രമുരുണ്ടപ്പോള് മഴ പെയ്ത്തും ,മഞ്ഞു പെയ്ത്തും കാലം തെറ്റി വന്നു ,
പൂക്കള്‍ വിടരാന്‍ മറന്നു. കരിയിലകള്‍ കൂട്ടം തെറ്റി കിടന്നവഴിയിലൊക്കെ കാറ്റന്യനെപോലകന്നുനിന്നു.
പ്രണയം തുടിച്ചു നിറച്ച വരികള്‍ പകര്താനാവാതെ വിരലുകള്‍ മരവിച്ചു നിന്നു
കാലമെന്ന കഴുകന്, മനസിന്റെ നൊമ്പരപ്പാടില്‍ കൂര്‍ത്ത ചുണ്ടുകളാല്‍
കൊത്തി വലിച്ചെന്റെ നഷ്ടസ്വപ്നങ്ങളെ ഭക്ഷിച്ചു വിശപ്പടക്കി.
ചോരപുരണ്ട കാല്പാദങ്ങളുമായി പറന്നുയര്‍ന്നു,
എന്റെ നഷ്ട സ്വപനങ്ങളുടെ രുചിയറിഞ്ഞു,
അനന്തമായ ആകാശത്തിന്റെ മാറിലേക്ക്



0 comments:
Post a Comment