ഇന്നിപ്പോള്‍ നാമൊരു നിയോഗം പോലെ ഈ ഇരുണ്ട ഇടനാഴിയില്‍ കണ്ടുമുട്ടി ...........,
എന്തിനെന്നറിയാതെ .........
പുതിയൊരു സൌഹൃദം ചിറകു നീര്‍ത്തി . ഈ ഇട നാഴിയുടെ ഹൃദയ തുടിപ്പുപോലെ . നമ്മള്...........
നമുക്ക് തണല്‍ നല്‍കിയൊരു വാകമരച്ചോടും
ഈ നീണ്ട ഈ ഇടനാഴിയുടെ ഭിത്തികളില്‍ അലതല്ലിയമര്ന്ന പൊട്ടിച്ചിരികളും തമാശകളും
ഓരോ നിശാഗന്ധിയും പൂത്ത് കൊഴിയുംപോലെ
ഓരോ സൗഹൃദവും ഇവിടെ കൊഴിഞ്ഞു വീഴാം
നമ്മുടെ ഒത്തുചേരലുകള്‍ സ്വപ്നമായി ശേഷിക്കാം
എങ്കിലും .... ......
നമ്മേപ്പോലെ നാളെയും പലരുമിവിടെ വരാം
അനവധി സൗഹൃദമിവിടിനിയും തളിര്‍ക്കാം
ഈ ഇടനാഴികളും വാകചാര്ത്തുകളും അവര്‍ക്ക് തണല്‍ വിരിക്കട്ടെ .....
ഈ ഇടനാഴികളിലെ കൊഴിഞ്ഞു പോയ ദിനങ്ങളിലെ
സായന്തനങ്ങൾ തിരികെ കിട്ടില്ല ഇനി.
എങ്കിലും ..........
ഓര്‍മകളുടെ ചെപ്പില്‍ സൂക്ഷിക്കാനായി
ഒരുപിടി നീല പീലിതുണ്ടുകളായി
സ്വര്ണലിപികളിലീ സൗഹൃദം നിലനില്ക്കാന്
ഹൃദയപൂര്‍വം ...
നിനക്കായി ഞാനുമെന്‍ ഹൃദയവും



0 comments:
Post a Comment