അത,
പ്രണയം എപ്പോഴും വഴി പിരിഞ്ഞു പോകും,
എത്ര തീവ്രതയിലും അത് ഒരു ചില്ലുപാത്രം മാത്രമാണ് ,
പ്രണയിക്കപ്പെട്ടിട്ടു വഴിയില്‍ എവിടെയോ ഉപേക്ഷിക്കപ്പെടുന്നത്തിന്റെ വേദന,
മനസിന്റെ നീറ്റല്‍ ഏതു മഴയ്ക്ക് തണുപ്പിക്കാന്‍ പറ്റും ?
ഏതു ഹിമകണത്തിനു കുളിര്‍പ്പിക്കാന്‍ പറ്റും ??
എല്ലാം വ്യര്‍ത്ഥമായ പാഴ് കിനാവുകള്‍ എന്ന് തിരിച്ചറിയപ്പെടുമ്പോഴേക്കും
പ്രണയം മറന്ന മനസിന്റെ ചിത എരിഞ്ഞടങ്ങീട്ടുണ്ടാവും.
എങ്കിലും പ്രണയം ഒരു വാടാമല്ലിയല്ലേ?
എന്നും പ്രണയിക്കപ്പെടാന്‍ "ഈ" നീ യും "ഈ" ഞാനും
ഏതോ രാപ്പാടിപ്പക്ഷിക്കൊപ്പം കാതോര്ക്കില്ലേ ...?



0 comments:
Post a Comment