നിന്നെ ഞാന്‍ എങ്ങോ തിരഞ്ഞിരുന്നു
പുലര് കാല മഞ്ഞിന്റെ മൂടലില്‍,
ഞാന്‍ കണ്ട സ്വപ്നത്തിന് രണ്ടാം പകുതിയില്‍
കനലുകള്‍ എരിയുമെന്‍ പ്രാണന്റെ നോവില്‍
നിറമുകള്ള ഓര്‍മകളുടെ മുഖമായിരുന്നു
എങ്കിലും , ഞാന്‍ നിന്നില്‍ പ്രണയം നിറക്കാതെ
എന്റെ കണ്ണിലെ പ്രണയം തുളുമ്പാതെ
നിന്റെ മുന്നില്‍ നിന്നിരുന്നു
പക്ഷേ നീയെന്നില്‍ കണ്ടതോ?
തീരാത്ത കാമത്തിന് തുടിപ്പുകള്‍;
വഴിപിരിയാന്‍ കാത്തു നില്ക്കുന്ന പ്രണയത്തിന്റെ വേദനകള്‍
ഞാനോ?
ഇലഞ്ഞി പൂവിതളഴകായ്, നിന്റെ മാറിലെ ചൂടില്‍
ഉരുകിയുണരുന്ന ബാഷ്പ കണങ്ങളെ തേടും നിമിഷങ്ങളായിരുന്നോ?
അറിയാതെ നിന്നെ ഞാന്‍ അറിയാന്‍ തുടങ്ങിയോ ??



0 comments:
Post a Comment